എൻ.എസ്.എസ് യൂണിറ്റ്(വി.എച്ച്എസ്)

Schoolwiki സംരംഭത്തിൽ നിന്ന്

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവനസന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.

logo NSS

ലക്ഷ്യങ്ങൾ വിദ്യാർഥികളെ രാഷ്ട്ര പുനരനിർമ്മാണത്തിൽ പങ്കാളികളാക്കുക.വിദ്യാർഥികളെ സമൂഹത്തോട് കടമ ഉള്ളവരാക്കിത്തീർക്കുക. നെൽകൃഷി, പരിസ്ഥിതി സംരക്ഷണം, ഹരിതവൽക്കരണം, ട്രാക്ക് പരിശീലനം, തുണിസഞ്ചി നിർമ്മാണം, രക്തദാനം, ആരോഗ്യബോധവൽക്കരണം, സ്ത്രീശാക്തീരണം, നേത്രദാനം, ലഹരിവിരുദ്ധ പ്രവർത്തനം, പ്രമേഹ പ്രതിരോധ ബോധവൽക്കരണം, സാന്ത്വന പ്രവർത്തനങ്ങൾ, ഊർജ്ജ സംരക്ഷണ പ്രവർത്തനങ്ങൾ, പരിസ്ഥിതി പ്രവർത്തനങ്ങൾ, ശുചിത്വ പ്രവത്തനങ്ങൾ, സഹപാഠിക്കൊരു വീട് നിർമ്മാണം, നിർദ്ദനർക്ക് കക്കൂസ് നിർമ്മാണം തുടങ്ങി വിവിധ പ്രവർത്തനങ്ങൾ നടന്നുവരുന്നു

NSS(VHSE UNIT)