എ.യു.പി.എസ് പൂക്കോട്ടുംപാടം/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽപ്പെടുന്ന അമരമ്പലം പഞ്ചായത്തിലെ മുഖ്യ ടൗൺ ആണ് പൂക്കോട്ടുംപാടം. മലയോര മേഖലയായ ഇവിടെ കേരള-തമിഴ്നാട് അതിർത്തിയിൽ ഉള്ള വനമേഖലയിലെ പ്രകൃതി ഭംഗി കൊണ്ട് ശ്രദ്ധേയമാണ്. സൈലന്റ് വാലിയുടെ സംരക്ഷിത മേഖലയായ അമരമ്പലം സംരക്ഷിത വനമേഖല ഇവിടെയാണുള്ളത്. നിലമ്പൂർ, കാളികാവ്, വണ്ടൂർ എന്നീ സ്ഥലങ്ങളിലേക്ക് ഇവിടെ നിന്നും ഏകദേശം 13 കിലോമീറ്റർ ദൂരമാണുള്ളത്.

റബ്ബർ, നെല്ല്, തെങ്ങ് എന്നിവ ആണ് ഈ പ്രദേശത്തെ പ്രധാന കൃഷികൾ. കൃഷിക്കു പുറമെ പ്രവാസികളും ഇവിടുത്തെ വരുമാനത്തിൽ നല്ല പങ്കുുവഹിക്കുന്നുണ്ട്.

ഗവ:കോളേജ്, ഹോസ്പിറ്റൽ, ബാങ്കുകൾ, സ്കൂൾ, ഹോട്ടലുകൾ, പെട്രോൾ പമ്പുകൾ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും അടങ്ങിയ സ്ഥലം ആണ് പൂക്കോട്ടുംപാടം.

ചെങ്കൽ ക്വാറി മുതലായവ ഇവിടെയുണ്ട്.

അമരമ്പലം, മണ്ണാത്തിപൊയിൽ, ചുള്ളിയോട് , കവളമുക്കട്ട പോസ്റ്റ് ഓഫീസുകൾ എല്ലാം പൂക്കോട്ടുംപാടം സെക്ഷൻ കീഴിൽ വരുന്നത് ആണ്.

സ്വന്തം ആയി പോലീസ് സ്റ്റേഷൻ , KSEB എന്നിവ ഇവിടെ ഉണ്ട് .

അമരമ്പലം ഗ്രാമപഞ്ചായത്ത് മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിൽ കാളികാവ് ബ്ളോക്കിലാണ് അമരമ്പലം പഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. 140.15 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള പഞ്ചായത്തിന്റെ ഭൂരിഭാഗം പ്രദേശവും സംരക്ഷിത വനമേഖലയാണ്. 1961-ലാണ് അമരമ്പലം ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്.

അതിരുകൾ

  • കിഴക്ക് - തമിഴ് നാട്ടിലെ നീലഗിരി ജില്ല, കരുളായി, പാലക്കാട് ജില്ലയിലെ പുതൂർ പഞ്ചായത്ത് എന്നിവ
  • പടിഞ്ഞാറ്- നിലമ്പൂർ, മൂത്തേടം, വണ്ടൂർ പഞ്ചായത്തുകൾ
  • തെക്ക് - വണ്ടൂർ, ചോക്കാട്, കരുവാരക്കുണ്ട്, പാലക്കാട് ജില്ലയിലെ പുതൂർ പഞ്ചായത്ത് എന്നിവ
  • വടക്ക് - കരുളായി, മൂത്തേടം പഞ്ചായത്തുകൾ

വാർഡുകൾ

  1. കൂറ്റമ്പാറ
  2. ഉപ്പുവളളി
  3. ചേലോട്
  4. അയ്യപ്പൻകുളം
  5. ചുളളിയോട്
  6. കവളമുക്കട്ട
  7. പാട്ടക്കരിമ്പ്
  8. ടി.കെ.കോളനി
  9. പൊട്ടിക്കല്ല്
  10. ചെട്ടിപ്പാടം
  11. തോട്ടക്കര
  12. മാമ്പറ്റ
  13. തട്ടിയേക്കൽ
  14. പൂക്കോട്ടുംപാടം
  15. പാറക്കോപ്പാടം
  16. ഉളളാട്
  17. അമരമ്പലം സൗത്ത്
  18. പുതിയകളം
  19. നരിപൊയിൽ