കൊറോണ

ഞാൻ കൊറോണ എന്ന വൈറസ്. എന്നെ ചിലർ ഭീകരൻ എന്നാണ് വിളിക്കുന്നത്. എന്നാൽ ഞാൻ ഒരു പാവം വൈറസ് ആണെന്ന് എനിക്കുമാത്രമേ അറിയുകയുള്ളൂ. ഞാൻ പ്രത്യക്ഷപെട്ടതിനു ശേഷം മനുഷ്യനെ ശുചിത്വം പഠിപ്പിച്ചു, പ്രകൃതിയെ എല്ലാവർക്കും ഉള്ളതാണെന്ന്‌ ഓർമ്മപെടുത്തി , കാടുകൾ അതിന്റെ ഉടമകൾക്ക് തിരികെകൊടുത്തു , ആകാശത്തിനു മലിനീകരണത്തിൽ നിന്നും മുക്തി നേടി കൊടുത്തു, പുഴകൾ - നദികൾ ഇവയിലൂടെ ശുദ്ധജലം ഒഴുകാൻതുടങ്ങി
ഇനി ഞാൻ അപ്രത്യക്ഷമായാലോ .......വീണ്ടും മനുഷ്യൻ ......  !!

അമീൻ അലി
5d എസ് എൻ വി യു പി സ്കൂൾ
വലപ്പാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കഥ