ജി.എച്ച്.എസ്. തിരുവഴിയാട്/അക്ഷരവൃക്ഷം/പുഞ്ചിരി തൂകും പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
പുഞ്ചിരി തൂകും പ്രകൃതി

സൂര്യനെ തൊട്ടു വണങ്ങും പ്രഭാതത്തിൽ
പുഞ്ചിരിതൂകുന്ന പൂക്കളുണ്ടോ?
പീത പൂക്കൾ പൊഴിയും മരത്തിന്റെ ചില്ലയിൽ
പൂങ്കുയിൽ പാടുന്നുണ്ടോ?
തേൻ നുകരാൻ എത്തും തേനീച്ച തൻ
തേൻകുടം വാങ്ങുവാൻ പൂങ്കുയിലും ഞാനും
ഒത്തു പോയി...
തേങ്ങി കരഞ്ഞുകൊണ്ടോടി എത്തി
കാർമേഘം എല്ലാം കരഞ്ഞു തീർത്തു.
കത്തിജ്വലിക്കുന്ന സൂര്യൻ പുഴയിൽ
തൻ പ്രതിബിംബം കണ്ടെന്ന് അഭിമാനിച്ച്
എന്നും പ്രകൃതി തിളങ്ങട്ടെ,
പുഞ്ചിരിതൂകി തിളങ്ങട്ടെ...


 

അനശ്വര എ
5 A ജി.എച്ച്.എസ്._തിരുവഴിയാട്
കൊല്ലങ്കോട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 26/ 04/ 2020 >> രചനാവിഭാഗം - കവിത