ജി. എൽ. പി. എസ്. അന്തിക്കാട്/പ്രവർത്തനങ്ങൾ/ദിനാചരണങ്ങൾ/സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
ഓഗസ്റ്റ് 15 ,2022
75 -ാം സ്വാതന്ത്ര്യദിനം അതിഗംഭീരമായി കൊണ്ടാടി. രാവിലെ 9 30 ന് പ്രധാന അധ്യാപിക കൊടി ഉയർത്തി. സ്വാതന്ത്ര്യദിന സന്ദേശവും നൽകി. തുടർന്ന് സ്വാതന്ത്ര്യദിന റാലി ഉണ്ടായിരുന്നു. അതിൽ രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു. വിവിധ സ്വാതന്ത്ര്യ സമര സേനാനികളുടെ വേഷം ധരിച്ച് കുഞ്ഞുങ്ങൾ റാലിയുടെ പ്രത്യേക ആകർഷണം ആയിരുന്നു. രക്ഷിതാക്കളും ജനപ്രതിനിധികളും കൂടെ ഉണ്ടായിരുന്നു. തുടർന്ന് എല്ലാവർക്കും മധുരം നൽകി.കുട്ടികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഗാന്ധിമരം നടൽ
നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിജിയുടെ സ്മരണാർത്ഥം , ഗാന്ധി മരം നടുക എന്ന പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി ജ്യോതി രാമൻ ഒരു വൃക്ഷത്തൈ നട്ടു കൊണ്ട് നിർവഹിച്ചു. വാർഡ് മെമ്പർമാരായ ശരണ്യ രജീഷ് ,മിൽന സ്മിത്ത് , പിടിഎ പ്രസിഡന്റ് എം കെ സതീശൻ, ശ്രീ രാജേഷ് കൊല്ലാടി എന്നിവരും രക്ഷിതാക്കളും അധ്യാപകരും വിദ്യാർത്ഥികളും സന്നിഹിതരായിരുന്നു.
സ്വാതന്ത്ര്യത്തിന്റെ കൈയൊപ്പ്
സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന ഈ പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീമതി ശരണ്യ രജീഷ് ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സീന സി വി സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് കുട്ടികളുമായി സംവദിച്ചു. .PTA പ്രസിഡന്റ് സതീശൻ മാഷ് ,വൈസ് പ്രസിഡന്റ് രാജീവ് മാസ്റ്റർ ,മറ്റു രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു. കുട്ടികളുടെ കയ്യൊപ്പ് രേഖപ്പെടുത്താനായി പ്രത്യേകം തയ്യാറാക്കിയ വെളുത്ത ക്യാൻവാസിൽ കുട്ടികൾ അവരുടെ കയ്യൊപ്പ് ചാർത്തി.