ഫലകം:സ്വാതന്ത്രത്തിന്റെ അമൃതമഹോത്സവം
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
എച്ച്എസ്എസ് മായന്നൂരിൽ സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ആഗസ്റ്റ് 10 മുതൽ 15 വരെ വിവിധ പരിപാടികളോടെ വളരെ വിപുലമായി ആഘോഷമായി കൊണ്ടാടി. ആഗസ്റ്റ് 10നെ രാവിലെ 11 മണിക്ക് വെളുത്ത ക്യാമ്പസിൽ സ്കൂൾ ഹെഡ്മാസ്റ്റർ കയ്യൊപ്പ് ചാർത്തിക്കൊണ്ട് അമൃത മഹോത്സവത്തിന് ആരംഭം കുറിച്ചു. പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങളും സ്കൂളിലെ അധ്യാപകരും 5 മുതൽ 10 വരെയുള്ള വിദ്യാർത്ഥികളും കയ്യൊപ്പ് രേഖപ്പെടുത്തുകയുണ്ടായി. പിടിഎ പ്രസിഡണ്ട് ശ്രീ. ജിലു സ്കറിയ യുടെ നേതൃത്വത്തിൽ ഗാന്ധി മരം നട്ടു. ആഗസ്റ്റ് 12ന് അസംബ്ലിയിൽ വെച്ച് 9D യിലെ അവന്തിക പ്രമോദ് ഭരണഘടനയുടെ ആമുഖം വായിച്ചു വ്യക്തമാക്കി. തുടർന്ന് സ്കൂൾ പ്രിൻസിപ്പൽ ശ്രീ സന്തോഷ് ജേക്കബ് സൈക്കിൾ റാലി ഉദ്ഘാടനം ചെയ്യുകയും ഹെഡ്മാസ്റ്റർ അധ്യാപകർ വിദ്യാർഥികൾ എന്നിവർ റാലിയിൽ പങ്കെടുക്കുകയും ചെയ്തു. ശ്രീമതി വിജോ ടീച്ചറുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ക്വിസ് , ദേശഭക്തിഗാനം , പ്രസംഗം തുടങ്ങിയ മത്സരങ്ങൾ നടത്തുകയും വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ആഗസ്റ്റ് 15ന് പഴയന്നൂർ ബ്ലോക്ക് പഞ്ചായത്തിൽ വച്ച് നടത്തപ്പെട്ട ക്വിസ് മത്സരത്തിൽ 9B യിലെ മന്യു മരുതേരി രണ്ടാം സ്ഥാനം നേടി.സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് 15ന് രാവിലെ 9 മണിക്ക് സ്കൂൾ പ്രിൻസിപ്പൽ പതാക ഉയർത്തുകയും എസ്പിസി പരേഡ്,JRC പരേഡ് നടത്തുകയും ഉണ്ടായി. സ്വാതന്ത്ര്യദിന ആഘോഷ പരിപാടി യോഗത്തിൽ വിശിഷ്ടാതിഥിയായ ഡെപ്യൂട്ടി തഹസിൽദാർ ഡോക്ടർ ബാബുരാജ് സ്വാതന്ത്ര്യദിന സന്ദേശം നൽകി.സ്കൂൾ മാനേജർ ഫാദർ ജിജോ കാപ്പിലാം നിരപ്പിൽ അധ്യക്ഷ സ്ഥാനം വഹിക്കുകയും സ്വാതന്ത്ര്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. അന്നേദിവസം സ്വാതന്ത്ര്യത്തിന്റെ നാൾവഴി സ്വാതന്ത്ര്യസമര നേതാക്കൾ ഉൾപ്പെടുന്ന ചിത്രങ്ങൾ എന്നിവ ഉൾക്കൊള്ളിച്ചുകൊണ്ട് ചിത്രപ്രദക്ഷിണം നടത്തുകയുണ്ടായി. ഇതോടെ അനുബന്ധിച്ച് പ്ലസ് ടു ഹൈസ്കൂൾ യുപി വിഭാഗങ്ങളുടെ ദേശഭക്തിഗാനവും പ്രസംഗവും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. അധ്യാപകരും ആശംസകൾ അർപ്പിച്ചു സംസാരിച്ചു. എല്ലാവർക്കും മധുരം വിതരണം നൽകിക്കൊണ്ട് ദേശീയഗാനത്തോടെ യോഗം അവസാനിക്കുകയും ചെയ്തു