സെന്റ് തെരെസാസ് ജി എച്ച് എസ് ബ്രഹ്മക്കുളം/സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം
ഭാരതത്തിൻറെ 75 ആം സ്വാതന്ത്ര്യദിന വാർഷികത്തോടനുബന്ധിച്ച് വിവിധങ്ങളായ പരിപാടികൾ സെൻറ് തെരേസാസ് ജി എച്ച് എസ് ബ്രഹ്മകുളം സ്കൂളിൽ നടന്നു.
10/08/2022 ആം തീയതി സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് എന്ന പരിപാടി നടന്നു. 10 മണിക്ക് ഹെഡ്മിസ്ട്രസ് സി. ഡേയ്സ് മരിയയും പി ടി എ അംഗങ്ങളും കൂടി ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സ്കൂളിലെ എല്ലാ വിദ്യാർത്ഥിനികളും അധ്യാപകരും അനധ്യാപകരും പങ്കുചേർന്നു. അന്നേദിവസം എച്ച് എസ് യു പി വിഭാഗങ്ങൾക്കായി ഇംഗ്ലീഷ്, മലയാളം പ്രസംഗ മത്സരം നടത്തി. അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ പതാക നിർമ്മാണവും നടത്തി.
11/08/2022 ആം തീയതി 10 മണിക്ക് ഗാന്ധിമരം ഹെഡ്മിസ്ട്രസ്സും പിടിഎ എക്സിക്യൂട്ടീവ് മെമ്പറും കൂടി നട്ടു. അന്നേദിവസം എൽപി വിഭാഗത്തിനായി ഇംഗ്ലീഷ് ,മലയാളം പ്രസംഗം മത്സരം നടത്തി. അന്നേദിവസം 'ദീപിക കളർ ഇന്ത്യ 'എന്ന പരിപാടിയിലും സ്കൂളിലെ വിദ്യാർഥികൾ പങ്കുചേർന്നു.
12/8/2022 ആം തീയതി 10 മണിക്ക് പിടിഎ പ്രസിഡൻറ് എ വി ജൻസൺ മാസ്റ്റർ ഇന്ത്യൻ ഭരണഘടന ആമുഖ വായന നടത്തി. തുടർന്ന് സ്വാതന്ത്ര്യദിന സൈക്കിൾ റാലി വാർഡ് കൗൺസിലർ ശ്രീമതി വിൻസി ജോഷി ഉദ്ഘാടനം ചെയ്തു. 75 വിദ്യാർത്ഥികൾ പ്രസ്തുത റാലിയിൽ പങ്കുചേർന്നു.
15/8/2022 ആം തീയതി 9 മണിക്ക് വാർഡ് കൗൺസിലർ ശ്രീമതി വിൻസി ജോഷി പതാക ഉയർത്തി. തുടർന്ന് പ്രസംഗം, ദേശഭക്തിഗാനം പ്രചന്നവേഷം തുടങ്ങി വിവിധങ്ങളായ പരിപാടികൾ നടന്നു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ സ്വാതന്ത്ര്യദിന പരിപാടികൾ യൂട്യൂബ് ലൈവ് ചെയ്തു. തുടർന്ന് ഏവർക്കും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും സ്വാതന്ത്ര്യദിനാചരണം സമാപിക്കുകയും ചെയ്തു.