പ്രമാണം:IMG-20220815-WA0182.jpg
പൂർണ്ണ വലിപ്പം (1,280 × 960 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 252 കെ.ബി., മൈം തരം: image/jpeg)
ചുരുക്കം
നമ്മുടെ ഭാരതത്തിന്റെ 76 ആം സ്വാതന്ത്ര്യദിനം വളരെ വർണ്ണശബളം ആയി ആഘോഷിച്ചു. ആസാദിക അമൃത് മഹോത്സാവത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ നടത്തുകയുണ്ടായി. മലയാളം, ഇംഗ്ലീഷ് പ്രസംഗ മത്സരങ്ങൾ, ദേശാഭക്തി ഗാനമത്സരം, കൊളാഷ് മത്സരങ്ങൾ നടത്തി. ആഗസ്റ്റ് 15 ന് രാവിലെ 9 മണിയ്ക്ക് പതാക ഹെഡ്മിസ്‌ട്രെസ്സ് ശ്രീമതി. ഷീന ഒ എസ് ഉയർത്തി. അതിനുശേഷം കുട്ടികളും രക്ഷിതാക്കളും, എസ്. എസ്. ജി. അംഗങ്ങളും, പി ടി എ അംഗങ്ങളും, അധ്യാപകരും, മാനേജ്മെന്റ് അംഗങ്ങളും ചേർന്ന് ആഘോഷപൂർവമായ സ്വാതന്ത്ര്യ ദിന റാലി നടത്തി. റാലിയ്ക്ക് ശേഷം എല്ലാവരും സ്കൂൾ ഹാളിൽ ഒന്നിച്ചു ചേർന്ന് എസ്. ആർ ജി കൺവീനർ ലക്ഷ്മിനാരായണൻ മാസ്റ്ററുടെ വന്ദേമാതരം ആലാപനത്തോടെ ഭാരതത്തിന്റെ ഭൂപടത്തിന് ചുറ്റും 75 ചിരാതുകൾ കത്തിച്ചു.പിന്നീട് ഹെഡ്മിസ്ട്രെസ്സിന്റ അധ്യക്ഷതയിൽ ചേർന്ന യോഗം വാർഡ് കൗൺസിലർ ശ്രീ. ദിനൽ ഉദ്ഘടാനം ചെയ്തു. സ്കൂൾ മാനേജർ ശ്രീ ജയപ്രകാശ് സമ്മാനദാനം നിർവഹിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ. നിതിൻ ഹരി, പി ടി എ വൈസ് പ്രസിഡന്റ് ശ്രീ ഉമേഷ്, എം പി ടി എ വൈസ് ചെയർപേഴ്സൺ ശ്രീമതി. സിനോബി, സ്റ്റാഫ് സെക്രട്ടറി ഗീത ടീച്ചർ, സ്കൂൾ ലീഡർ മുഹമ്മദ് ജവാദ്, സ്കൂൾ സാംസ്‌കാരിക മന്ത്രി കുമാരി.അനന്യ എന്നിവർ ആശംസകൾ അർപ്പിച്ചു. കുട്ടികളുടെ കലാപരിപാടികൾ ഉണ്ടായിരുന്നു.ഷീജ ടീച്ചറുടെ നന്ദിയോടെ 11.30 ന് യോഗം അവസാനിച്ചു. കുട്ടികൾ മധുരം നുണഞ്ഞുകൊണ്ട് വീടുകളിലേയ്ക്ക് മടങ്ങി.
പ്രമാണ നാൾവഴി
ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.
തീയതി/സമയം | ലഘുചിത്രം | അളവുകൾ | ഉപയോക്താവ് | അഭിപ്രായം | |
---|---|---|---|---|---|
നിലവിലുള്ളത് | 12:19, 15 ഓഗസ്റ്റ് 2022 | 1,280 × 960 (252 കെ.ബി.) | 23442vdups (സംവാദം | സംഭാവനകൾ) | നമ്മുടെ ഭാരതത്തിന്റെ 76 ആം സ്വാതന്ത്ര്യദിനം വളരെ വർണ്ണശബളം ആയി ആഘോഷിച്ചു. ആസാദിക അമൃത് മഹോത്സാവത്തിന്റെ ഭാഗമായി ഒരാഴ്ച നീണ്ടുനിൽക്കുന്ന പരിപാടികൾ നടത്തുകയുണ്ടായി. മലയാളം, ഇംഗ്ലീഷ് പ്രസംഗ മത്സരങ്ങൾ, ദേശാഭക്തി ഗാനമത്സരം, കൊളാഷ് മത്സരങ്ങൾ നടത്തി. ആഗസ്റ്റ് 15 ന് രാവിലെ 9 മണിയ്ക്ക് പതാക ഹെഡ്മിസ്‌ട്രെസ്സ് ശ്രീമതി. ഷീന ഒ എസ് ഉയർത്തി. അതിനുശേഷം കുട്ടികളും രക്ഷിതാക്കളും, എസ്. എസ്. ജി. അംഗങ്ങളും, പി ടി എ അംഗങ്ങളും, അധ്യാപകരും, മാനേജ്മെന്റ് അംഗങ്ങളും ചേർന്ന് ആഘോഷപൂർവമായ സ്വാതന്ത്ര്യ ദിന റാലി നടത്തി... |
ഈ പ്രമാണത്തിനു മുകളിൽ മറ്റൊരു പ്രമാണം ചേർക്കാൻ താങ്കൾക്ക് കഴിയില്ല.
പ്രമാണത്തിന്റെ ഉപയോഗം
ഈ പ്രമാണം വിക്കിയിലെ താളുകളിലൊന്നിലും ഉപയോഗിക്കുന്നില്ല.