പിടിഎ

Schoolwiki സംരംഭത്തിൽ നിന്ന്
              2022-23 വർഷത്തെ ക്ലാസ് പിടിഎയും പിടിഎ യോഗവും 12/07/2022 വെള്ളിയാഴ്ച 10മണിക്ക് മാനേജർ ബഹുമാനപ്പെട്ട വെരി റവ. ഫാദർ ആന്റണി മഠത്തുംപടിയുടെ അദ്ധ്യക്ഷതയിൽ നടന്നു.
              വിദ്യാഭ്യസത്തിന്റെ ലക്ഷ്യം നിറവേറ്റുന്നതിന് അദ്ധ്യാപക-രക്ഷാകർത്തൃ സംഘടനകളുടെ സഹകരണം ഏറെ ആവശ്യമായ കാലഘട്ടമാണ് ഇന്നത്തേത്. വിദ്യാർത്ഥികൾക്ക് രണ്ടുതരം ജീവിതാനുഭവങ്ങളാണുള്ളത്. വിദ്യാലയത്തിനകത്തും വിദ്യലയത്തിന് പുറത്തുമുള്ളവ. ഈ രണ്ടനുഭവങ്ങളും അവരുടെ വ്യക്തിത്വത്തെ സാരമായി സ്വാധീനിക്കുന്നു. കുട്ടിയുടെ വിദ്യലയത്തിന് പുറത്തുള്ള അനുഭവങ്ങളെ കുറിച്ച് ശരിയായ അറിവുണ്ടെങ്കിൽ മാത്രമേ അദ്ധ്യപകന്റെ പ്രവർത്തനം കൂടുതൽ ഫലപ്രദമാവുകയുള്ളൂ. അതു പോലെ കുട്ടിയുടെ വിദ്യാലയജീവിതത്തെകുറിച്ച് മനസിലാക്കിയാലേ അവരെ വീട്ടിൽ വേണ്ടപോലെ നയിക്കുവാൻ മാതാപിതാക്കൾക്ക് സാധ്യമാവുകയുള്ളൂ. ആയതിനാൽ അധ്യപകരും രക്ഷാക‍ത്താക്കളും പരസ്പരധാരണയും സഹകരണങ്ങളും പുലർത്തി വിദ്യാഭ്യാസപ്രവർത്തനങ്ങൾ അതിന്റെ ലക്ഷ്യ പ്രാപ്തിയിൽ എത്തിക്കാൻ ശ്രമിക്കേണ്ടതാണ്.
           യോഗത്തിൽ  സ്വഗതം നിർവഹിച്ചത് പ്രഥമാധ്യപിക ജെയിൻ തോമസാണ്. കാലഘട്ടത്തിനനുസരിച്ച് അധ്യാപകരും മാതാപിതാക്കളും മാറ്റങ്ങൾ ഉൾക്കൊള്ളണമെന്നും കുട്ടികളെ മുതിർന്ന വ്യക്തികളും സുഹൃത്തുകളുമായി കണ്ട് അവരെ ബഹുമാനിക്കണമെന്ന കാഴ്ചപ്പാട് പുതിയ തലമുറയിലെ കുട്ടികളെ കൈകാര്യം ചെയ്യാൻ ഏറെ സഹായിക്കുമെന്ന് മാനേജരച്ചൻ അദ്ദേഹത്തിന്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ഓർമ്മപ്പെടുത്തി.
           അദ്ധ്യാപകരോടൊത്ത് തോളോട് തോൾചേർന്ന് മികച്ച പ്രവർത്തനം നടത്താൻ കഴിഞ്ഞ പിടിഎക്ക് കഴിഞ്ഞിട്ടുണ്ട്. വിദ്യലയത്തിന്റെ ഉന്നതി ലക്ഷ്യമാക്കിയും വിദ്യാർത്തിനികൾക്ക് പ്രചോദനം  നൽകിക്കൊണ്ടും പ്രസിഡന്റ് ശ്രീ ജോയ് കെ എം മും  സഹപ്രവർത്തകരും അവരുടെ വിലയേറിയ കഴിവും സമയവും ചിലവഴിച്ചത് പ്രശംസാർഹമാണ്.
             100% വിജയം നേടി വിദ്യലയത്തിന്റെ യശസ്സുയർത്തിയ 218 മിടുക്കികളേയും പ്രത്യേകം അഭിനന്ദിച്ചു.  ചടങ്ങിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടി 100% ശതമാനത്തിന്റെ തിളക്കം കൂട്ടിയ 29 കൊച്ചുമിടുക്കികൾക്ക് പിടിഎ ട്രോഫി നൽകി  അനുമോദിച്ചു.
              തുടർന്ന് നടന്ന പൊതുയോഗത്തിൽ വിദ്യാലയപ്രവർത്തനങ്ങളെകുറിച്ചുള്ള സജീവ ചർച്ച നടന്നു. തുടർന്ന് പിടിഎ യുടെ ക്ലസ് പ്രതിനിധികളിൽനിന്ന് പ്രസിഡന്റ് , വൈസ്പ്രസിഡന്റ് , മദർ പിടിഎ, പിടിഎ എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവരെ തിരഞ്ഞെടുത്തു. 12.45 ഓടേ യോഗം അവസാനിച്ചു.

പിടിഎ പ്രസിഡന്റ് - ബൈജു ജോസഫ് വൈസ് പ്രസിഡന്റ് - ഫക്കീല മദർ പിടിഎ -സുബി സുരേഷ്

"https://schoolwiki.in/index.php?title=പിടിഎ&oldid=1834868" എന്ന താളിൽനിന്ന് ശേഖരിച്ചത്