കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/സ്കൗട്ട്&ഗൈഡ്സ്-23

Schoolwiki സംരംഭത്തിൽ നിന്ന്

സർട്ടിഫിക്കറ്റ് വിതരണം ചെയ്തു

രാജ്യ പുരസ്‌ക്കാർ നേടിയ വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.  കൊളച്ചേരി പഞ്ചായത്ത് രണ്ടാം വാർഡ് മെമ്പർ നിസാർ, ജില്ലാ പഞ്ചായത്ത് മെമ്പർ കെ.പി. താഹിറ എന്നിവർ ചേർന്നാണ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തതത്.  ചടങ്ങിൽ തളിപ്പറമ്പ് സൗത്ത് ബി.ആർ.സി. ബി.പി.ഒ ഗോവിന്ദൻ എടാടത്തിൽ സംബന്ധിച്ചു. ഹെഡ്മിസ്ട്രസ് സുധർമ്മ ടീച്ചർ അധ്യക്ഷത വഹിച്ചു.  സീനിയർ അസിസ്റ്റന്റ് ശ്രീജ ടീച്ചർ സ്വാഗതവും ഹയർസെക്കണ്ടറി സ്റ്റാഫ് സെക്രട്ടറി മുഹമ്മദ് മാസ്റ്റർ നന്ദിയും പറഞ്ഞു.

രണ്ടു ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ്

ഭാരത് സ്‌കൗട്ട് & ഗൈഡ് ജനുവരി 20,21 തീയ്യതികളായി രണ്ടു ദിവസത്തെ റസിഡൻഷ്യൽ ക്യാമ്പ് സംഘടിപ്പിച്ചു. ഹയർസെക്കണ്ടറി പ്രിൻസിപ്പാൾ രാജേഷ് മാസ്റ്റർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. ഒന്നാം ദിനം രാത്രി ക്യാമ്പ് ഫയർ യൂണിറ്റ് ലീഡർമാരായ റാഷീദ് മാസ്റ്ററും സീമ ടീച്ചറും ഉദ്‌ഘാടനം ചെയ്തു.  രണ്ടാം ദിവസം രാവിലെ 10 കിലോമീറ്റർ ഹൈക്ക് നടന്നു.  സീമ ടീച്ചർ, സജുല ടീച്ചർ, അഫ്‌സൽ മാസ്റ്റർ, റാഷിദ് മാസ്റ്റർ, റോവർ ഷിനാസ്, റോവർ ആദിത്യ  തുടങ്ങിയവർ ഹൈക്കിന് നേതൃത്വം നൽകി.  ഉച്ചക്ക് സമാപന സമ്മേളനവും രക്ഷാകർതൃ സംഗമവും ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ ഉദ്‌ഘാടനം ചെയ്തു. ക്യാമ്പങ്ങൾക്ക് ആവശ്യമായ ക്ലാസ്സുകളും നിർദ്ദേശങ്ങളും നൽകിയത് റോവർ ഷിനാസും റോവർ ആദിത്യയും ആയിരുന്നു.   

ചിത്രങ്ങൾ കാണുവാൻ ഇവീടെ അമർത്തുക