കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/നാഷണൽ സർവ്വീസ് സ്കീം18

Schoolwiki സംരംഭത്തിൽ നിന്ന്

എൻ എസ് എസ്

ഭാരത സർക്കാരിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഒരു സംഘടനയാണ് നാഷണൽ സർവ്വീസ് സ്കീം. 1969-ൽ ആണ് ഇത് ആരംഭിച്ചത്. വിദ്യാർത്ഥികളുടേയും യുവജനങ്ങളുടേയും ഇടയിൽ സമൂഹത്തിനോടുള്ള സേവന സന്നദ്ധതാമനോഭാവം വളർത്താൻ ഉദ്ദേശിച്ചാണ് ഈ സംഘടന സ്ഥാപിതമായത്. "നോട്ട് മീ ബട്ട് യൂ" എന്നതാണ് എൻ.എസ്.എസിന്റെ ആപ്തവാക്യം. എല്ലാ വർഷവും സെപ്റ്റംബർ 24 ആണ് എൻ.എസ്.എസ്. ദിനമായി ആചരിക്കുന്നത്.എൻ‌എസ്‌എസ് ഒരു സന്നദ്ധ പദ്ധതിയാണ്. എൻ‌എസ്‌എസ് പദ്ധതി 11-ാം ക്ലാസ് മുതൽ ആരംഭിക്കുന്നു. കോളേജ് തലത്തിൽ എൻ‌എസ്‌എസ് വോളന്റിയർമാരെ ഒന്നും രണ്ടും വർഷ ഡിഗ്രി ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് ചേർക്കും. ഇന്ത്യൻ സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കും എൻ‌എസ്‌എസിൽ ചേരാനാകും, അങ്ങനെ അവർക്ക് ദേശീയ പുനർനിർമ്മാണത്തിന്റെയും കമ്മ്യൂണിറ്റി പ്രവർത്തനത്തിന്റെയും അനുഭവങ്ങൾ പങ്കിടാം. എൻ‌സി‌സി കേഡറ്റുകളെ എൻ‌എസ്‌എസിൽ ചേരാൻ അനുവദിക്കില്ല. അതുപോലെ എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകർ എൻ‌എസ്‌എസിൽ ഉള്ളിടത്തോളം എൻ‌സി‌സിയിലോ മറ്റേതെങ്കിലും യുവജന സംഘടനയിലോ പങ്കെടുക്കില്ല. ഒരു എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകന് രണ്ട് വർഷ കാലയളവിൽ ആകെ 240 മണിക്കൂർ സാമൂഹിക സേവനം ചെലവഴിക്കേണ്ടതുണ്ട്. എല്ലാ വർഷവും ഒരു എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകൻ 20 മണിക്കൂർ നീക്കിവയ്ക്കണം. എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകനായി ചേരുന്നതിന്, നമ്മുടെ സ്കൂളിലെ പ്രോഗ്രാം ഓഫീസറുമായി ബന്ധപ്പെടേണ്ടതാണ്. സുനിൽകുമാർ.പി.വി.പ്രോഗ്രാം ഓഫീസറായി പ്രവർത്തിക്കുന്നു. സ്ഥാപനങ്ങൾ / സർവ്വകലാശാല തീരുമാനിച്ച പ്രകാരം എൻ‌എസ്‌എസ് സന്നദ്ധപ്രവർത്തകർക്ക് ഉന്നതപഠനത്തിലും മറ്റ് ആനുകൂല്യങ്ങളിലും പ്രവേശന സമയത്ത് കുറച്ച് വെയിറ്റേജ് ലഭിക്കും.

തിരികെ വിദ്യാലയത്തിലേക്ക്

സ്കൂൾ തുറക്കുന്ന ദിവസം സ്കൂളും പരിസരവും അണുവിമുക്തമാക്കുകയും ക്ലാസ് റൂമുകൾ ശുചിയാക്കുകയും ചെയ്തു. . സ്കൂളിലേക്ക് വരുന്ന കുട്ടികൾക്ക് സാനിറ്റൈസറും ഹാൻഡ്‌വാഷും  നൽകി . കുട്ടികൾക്ക് കോവിഡ്  ബോധവൽക്കരണ ക്ലാസ്സ് നൽകുകയും ചെയ്തു.

ഹരിതകാന്തി

എൻ.എസ്.എസ്സിന്റെ  50 വളണ്ടിയർമാർ അവരുടെ വീടുകളിൽ പച്ചക്കറിത്തോട്ടം ഉണ്ടാക്കി വെള്ളവും ആവശ്യത്തിന് വളവും നൽകി  പരിപാലിച്ചു വരുന്നു.

"അതിജീവനം" എൻ എസ് എസ് ദശദിന ക്യാമ്പ്

എൻ എസ്സ് എസ്സിന്റെ  ദശദിന ക്യാമ്പ് കമ്പിൽ മാപ്പിള ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് ഡിസംബർ 27 മുതൽ ജനുവരി 2 വരെ നടന്നു.  പ്രിൻസിപ്പാൾ ശ്രീ രാജേഷ്  ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥിയായി സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ശ്രീ രാധാകൃഷ്ണൻ മാസ്റ്റർ  മാണിക്കോത്ത് പങ്കെടുത്തു. വിവിധ ക്ലാസുകൾ നടന്നു. പ്ലാസ്റ്റിക് ബോധവൽക്കരണ ക്ലാസ് നൽകുകയും  കമ്പിൽ  ടൗണിലെ  പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കം  ചെയ്തു. പച്ചക്കറിതോട്ടം  നിർമ്മിക്കുകയും ചെയ്തു.

പേപ്പർ ചലഞ്ച് ആക്രി ചലഞ്ച്

കണ്ണൂർ ജില്ല എൻ എസ് എസിന്റെ  നേതൃത്വത്തിൽ ആദിവാസി മേഖലകളിൽ വിനോദ വിജ്ഞാന കേന്ദ്രം  സ്ഥാപിക്കുകവാൻ തീരുമാനിച്ചിരിക്കുകയാണ്. ഓരോ എൻ എസ് എസ് യൂണിറ്റും ഇതിലേക്ക് ധനശേഖരണം നടത്തിവരികയാണ്. കോവിഡ് 19 കാലമായതിനാൽ ധനശേഖരണംആദിവാസി നടത്തുവാൻ സാധിക്കാത്തത് കൊണ്ട് കമ്പിൽ  മാപ്പിള ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റ് തികച്ചും വേറിട്ട രീതിയിൽ ധനശേഖരണം നടത്തിവരികയാണ്. ധന ശേഖരണത്തിന്റെ  ഒന്നാം ഘട്ടം എന്ന നിലയിൽ  " പേപ്പർ ചലഞ്ച് ആക്രി ചലഞ്ച്" എന്ന പരിപാടിയിലൂടെ എൻ എസ് എസ് വളണ്ടിയർമാർ അവരുടെ വീടുകളിലെ പഴയ പേപ്പറുകളും ആക്രികളും ശേഖരിച്ചു കൊണ്ട് വിൽപ്പന നടത്തുകയും പത്തായിരത്തിനു മുകളിൽ രൂപ മേഖലകളിൽ സ്ഥാപിക്കുവാൻ ഉദ്ദേശിക്കുന്ന  വിനോദ വിജ്ഞാന കേന്ദ്രത്തിലേക്ക് സംഭാവന നൽകുകയും ചെയ്തു. രണ്ടാം ഘട്ടം എന്ന നിലയിൽ സ്കൂളിൻറെ സമീപത്തെ വീടുകളിൽ നിന്നും പേപ്പറുകളും ആക്രികളും ശേഖരിക്കുവാനുള്ള തയ്യാറെടുപ്പിലാണ് എൻഎസ്എസ് വളണ്ടിയർമാർ ഉള്ളത്.