എസ്.എൻ.വി.എച്ച്.എസ്.എസ്. ആനാട്/അക്ഷരവൃക്ഷം/'''കോവിഡ് -19'''

Schoolwiki സംരംഭത്തിൽ നിന്ന്
കോവിഡ് -19

ലോകത്തെ വിറപ്പിച്ച ഒരു മഹാ വ്യാധിയാണ് കൊറോണ വൈറസ് അല്ലെങ്കിൽ കോവിഡ് - 19.കൊറോണ വൈറസ് കോവിഡ് -19 എന്നറിയാൻ കാരണം കൊറോണ വൈറസ് ഡിസീസ് 2019 എന്നതിന്റെ ചുരുക്കമാണ് കോവിഡ് -19.ഈ വൈറസ് വിദേശരാജ്യങ്ങളിലും നമ്മുടെ സ്വന്തം രാജ്യമായ ഇന്ത്യയിലും അതിഘോരമായി വ്യാപിച്ചിരിക്കുകയാണ്. ഇത് മൂലം ലോകത്ത് ‌വളരെയധികം മരണങ്ങൾ സംഭവിച്ചു.രോഗബാധിതരുടെ എണ്ണം ലക്ഷങ്ങൾ കവിഞ്ഞു.എങ്കിലും നാം കേരളീയർക്ക് അഭിമാനിക്കാവുന്ന ഒന്നുണ്ട്.നമ്മുടെ ഈ കൊച്ചു കേരളത്തിൽ വൈറസ് വ്യാപിച്ചെങ്കിലും അതിനെ നമുക്ക് കീഴടക്കാൻ സാധിച്ചിരിക്കുന്നു.അതുപോലെ തന്നെ ഈ വൈറസിന് മരുന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല.അതുകൊണ്ട് നാം ജാഗ്രതയോടെ ഇരിക്കേണ്ടത് അത്യാവശ്യമാണ്.വൈറസിനെതിരെയുള്ള പ്രതിരോധമാർഗങ്ങൾ ഇവയൊക്കെയാണ്.കൂടെക്കൂടെ കൈകൾ സോപ്പോ,ഹാൻഡ്‌വാഷോ ഉപയോഗിച്ച് കഴുകുക,മാസ്ക് കെട്ടി പുറത്തുപോവുക ,അകലം പാലിക്കുക.ഈ വൈറസ് ഇന്ത്യയിൽ പടരാതിരിക്കാൻ നമ്മുടെ പ്രധാനമന്ത്രി ലോക്ക് ഡൗൺ പ്രഖ്യാപിച്ചു.ലോക്ക് ഡൗണിലൂടെ വൈറസ് ബാധിതരുടെ എണ്ണം കുറയാൻ ഒരുപരിധിവരെ സാധിച്ചു.കേരള ആരോഗ്യവകുപ്പിന്റെ ക്യാമ്പയിനാണ് 'ബ്രേക്ക് ദി ചെയിൻ'.നമ്മുടെ രാജ്യം വൈറസ് മുക്തമാക്കാൻ വലിയ പങ്കു വഹിച്ചുകൊണ്ടിരിക്കുന്നവരാണ് നമ്മുടെ ആരോഗ്യപ്രവർത്തകരും പോലീസുദ്യോഗസ്ഥരും.ഇവർ നമ്മുടെ രാജ്യത്തിന് അഭിമാനമാണ്.

ശിവരഞ്ജിനി.സി.ആർ
6C എസ്.എൻ.വി.എച്ച്.എസ്.എസ്,ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 25/ 04/ 2020 >> രചനാവിഭാഗം - ലേഖനം