ആർ. എം. എച്ച്. എസ്സ്. എസ്സ്. ആളൂർ/ലിറ്റിൽകൈറ്റ്സ്/2021-22-ലെ പ്രവർത്തനങ്ങൾ

ഐടി ക്ലബ്ബിൻറെ നേതൃത്വത്തിൽ ഈ വർഷം ഒരു സൈബർ സേഫ്റ്റി ക്ലബ്ബ് പ്രവർത്തനമാരംഭിച്ചു. ഐടി അധ്യാപികയായ ബിബി ടീച്ചറാണ് സൈബർ സേഫ്റ്റി ക്ലബ്ബിന് നേതൃത്വം നൽകുന്നത്. വിദ്യാർത്ഥികളിലെ സ്മാർട്ട്ഫോൺന്റെയും സമൂഹമാധ്യമങ്ങളുടെയും അമിത ഉപയോഗം ഉണ്ടാക്കുന്ന ദൂഷ്യവശങ്ങളും മറ്റും ഓൺലൈനിലൂടെ ക്ലാസുകൾ എടുത്ത് വിദ്യാർഥികൾക്ക് ബോധവൽക്കരണം നൽകുന്നു. വ്യാജവാർത്തകൾ എങ്ങനെ തടയാം എന്ന വിഷയത്തിൽ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ് വിദ്യാർഥികൾ മറ്റു ക്ലാസ്സുകളിലെ കുട്ടികൾക്കായി ഓൺലൈൻ വെബിനാർ നടത്തി. ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബുകളുടെ നേതൃത്വത്തിൽ സത്യമേവജയതേ എന്നപേരിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും ആയി ഒരു ക്ലാസ് നടത്തി.