ഗവ.എച്ച്.എസ്.എസ് മ‍ഞ്ഞപ്ര/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ

മായും മായാവിലാസങ്ങളീ-
മ്മണ്ണിൽ,

പൊഴിയും
മാമ്പൂക്കളെപ്പോൽ,

തൊട്ടുകൂടാ ............
തുമ്മിക്കൂടാ...............

കെട്ടിപ്പിടിച്ചാലോ
കൂടെപ്പോരും,

കെട്ടിപ്പിടിച്ചാലോ
കൂടെപ്പോരും,

നാടു മുടിക്കും വീടു
മുടിക്കും,

കൊതിതീരാതവൻ ലോകം
മുടിക്കും

വിടപറഞ്ഞു നാം പോകും
നേരം ,

ഉറ്റവരോ, ഉടയവരോ ,
കാണുകില്ല.

പറന്നു വന്നവൻ നാശം
വിതച്ചീടുന്നു,

രാക്ഷസനാകും
കൊറോണ.

ഭീതിപരത്തി-
പ്പാറിക്കളിക്കും

രാക്ഷസനാകും
കൊറോണ.

കാടും, മേടും, കടലും കടന്ന്,
പറന്നു നടക്കും ഭീകരരൂപി ,

മരുന്നുമില്ല , മന്ത്രവുമില്ലാ,
മായാരൂപിക്ക്.
 

ആദിത്യ രാജ്
10 A ഗവ. ഹൈസ്കൂൾ , മഞ്ഞപ്ര
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത