ഉള്ളടക്കത്തിലേക്ക് പോവുക

കമ്പിൽ മോപ്പിള ഹയർ സെക്കണ്ടറി സ്കൂൾ/ഒ.ആർ.സി-23

Schoolwiki സംരംഭത്തിൽ നിന്ന്

"സ്മാർട്ട് 40" ത്രിദിന ക്യാമ്പ്

ഒ.ആർ.സി ക്ലബ്ബിന്റെ നേതൃത്വത്തിൽ നവംബർ 1,2,3 ദിവസങ്ങളിലായി മൂന്നു ദിവസങ്ങളിലായി സ്മാർട്ട് 40 എന്ന പേരിൽ ക്യാമ്പ് നടത്തി. സ്കൂളിൽ നിന്നും തിരഞ്ഞെടുത്ത 40 കുട്ടികളായിരുന്നു ക്യാമ്പിൽ പങ്കെടുത്തത്.  തീരുമാനമെടുക്കൽ, അനുകമ്പ വളർത്തൽ, പ്രശ്നപരിഹാരം തുടങ്ങിയ മേഖലകളിൽ ജീവിത നൈപുണീ പരിശീലനം കളികളിലൂടെ കുട്ടികൾക്ക് ലഭിച്ചു. പങ്കെടുത്ത കുട്ടികൾ ക്യാമ്പ് നന്നായി ആസ്വദിച്ചു.  ഒ.ആർ.സി കോഡിനേറ്റർ ലബീബ് മാസ്റ്റർ, ജില്ലാ കോഡിനേറ്റർ ജിതിൻ തുടങ്ങി നാലോളം ട്രൈനർമാർ ക്യാമ്പിന് നേതൃത്വം നൽകി. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ ക്യാമ്പ് സന്ദർശിച്ചു. ഹെഡ്മിസ്ട്രസ്സ് സുധർമ്മ ടീച്ചർ ക്യാമ്പ് ഉദ്‌ഘാടനം ചെയ്തു. നസീർ മാസ്റ്റർ ആശംസകൾ നേർന്ന് കൊണ്ട് സംസാരിച്ചു.  കോഡിനേറ്റർ ലബീബ് മാസ്റ്റർ സ്വാഗതവും ക്യാമ്പ് ലീഡർ നന്ദിയും പറഞ്ഞു.