ഗവ.വൊക്കേഷണൽ‍‍.എച്ച് .എസ്.എസ്.ചിറക്കര/അക്ഷരവൃക്ഷം/തിരിച്ചടിക്കുന്നു പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
തിരിച്ചടിക്കുന്നു പ്രകൃതി

മഴയിന്ന് പ്രളയമായി
വെയിലിന്ന് വരൾച്ചയായ്
പ്രകൃതിയുടെ ലീലകൾ മനുജാ
 നിൻ നിർഭയം ഭയമായി മാറുന്നു
സുന്ദരമാമീ പ്രകൃതിയിന്ന് നിന്റെ കാലനിൽ ഒന്നായി മാറുന്നു
   കനലുപോലെ കത്തിജ്വലിക്കുന്ന സൂര്യന്റെ ചൂടിൽ
ഭസ്മാമനുജാ നീ ഇന്ന് ലോകത്തിൽ
ജീവനു വേണ്ടി കൊതിക്കുന്നു നാം
 മുത്തശ്ശി കഥയിലെ കഥ പോലെയായി
ഇന്ന് നിന്റെയീ ജീവൻ
 മനുഷ്യൻ വ്യഥയോടെ ചേർന്നു
മനുഷ്യനേക്കാളും ക്രൂരനായി തിരിച്ചടിക്കുന്നു നീയിന്ന്
  തിരിച്ചടിക്കുന്നുവോ നമ്മോട്
തീ പോലെ കഠിനമാം സൂര്യന്റെ ചൂടിൽ
കത്തി നശിക്കുന്നു നാമേവരും
മഴ ഇന്നു പെയ്താൽ നീന്തി തുടിക്കുന്നു ജീവനുവേണ്ടി നാം
 മനുഷ്യനെ സൃഷ്ടിച്ച സൃഷ്ടാവ് പോലും
ധർമ്മവും വെട്ടിപ്പിടിക്കാൻ വേണ്ട മനുജാ നിൻ രീതിയിൽ നീ തന്നെ ആണ്
     വൻമതിൽ താണ്ടിയ കോട്ടകൾ തച്ചുടച്ചു ഇന്നവൻ
നിന്റെ ജീവന്റെ കാലൻ ആയി
 തിരിച്ചടിക്കുന്നുവോ ഇക്കാലമത്രയും





 

അർച്ചന സി എം
X A ജി വി എച്ച് എസ്സ് എസ്സ് ചിറക്കര
തലശ്ശേരി സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT_1260 തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത