തത്തമ്മ


പൊന്നു വിരിഞ്ഞൊരു പാടത്ത്

പച്ചയണിഞ്ഞു വരുന്നല്ലോ
 
ചുണ്ടിൽ ചെഞ്ചായം പൂശി

സുന്ദരിയായൊരു തത്തമ്മ!

മഞ്ഞ വെളിച്ചം തൂകും പോൽ

നെന്മണി നീളെ വിരിഞ്ഞല്ലോ!

നെന്മണി കൊത്തിയെടുക്കുന്നേ

ദൂരെ പാറി പോകുന്നേ

കൂട്ടിലിരുന്നു ചിലയ്ക്കും കുഞ്ഞി

ക്കിളിയുടെ വിശപ്പത് മാറ്റുന്നെ

കുഞ്ഞിന് വയറു നിറഞ്ഞപ്പോൾ

കുഞ്ഞു ചിലച്ചു കളിച്ചപ്പോൾ

അമ്മക്കിളിയുടെ ചെഞ്ചുണ്ടിൽ

പൂ പോൾ വിരിഞ്ഞത് പുഞ്ചിരിയോ?

കുഞ്ഞി മുഖമത് തെളിയുമ്പോൾ

ഉള്ളം നിറയും അമ്മക്ക്.

            

 

മയൂഖ.ജി.എം
3 A ഗവ .യു പി എസ് രാമപുരം
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 28/ 04/ 2020 >> രചനാവിഭാഗം - കവിത