ഫലകം:തിരഞ്ഞെടുത്ത ലേഖനം
പൂതാടി പഞ്ചായത്തിലെ ഒരു ഗ്രാമപ്രദേശമാണ് വാകേരി. കല്ലൂർകുന്ന്, മൂടക്കൊല്ലി, കക്കടം, സിസി എന്നീ ഗ്രാമങ്ങളുടെ കേന്ദ്രം എന്നു വേണമെങ്കിൽ വാകേരിയെ വിശേഷിപ്പിക്കാം. നൂറ്റാണ്ടുകൾക്കുമുമ്പേ ഇവിടെ വിവിധ ആദിവാസി വഭാഗങ്ങളും ചെട്ടിമാരും സ്ഥിരതാമസമുറപ്പിച്ചിരുന്നു. പ്രദേശത്തെ താമസക്കാരായ മുള്ളക്കുറുമരുടെ കുടിപ്പേരായ 'വാകേരി ' സ്ഥലനാമമായി മാറുകയാണുണ്ടായത്. എന്നാൽ സ്കൂളും അങ്ങാടിയും ഉൾപ്പെടുന്ന പ്രദേശം 'മണിക്കല്ല്ചാല്' എന്നാണ് അറിയപ്പെട്ടിരുന്നത്. എടയൂരിനടുത്താണ് വാകേരി. മണിക്കല്ല് ചാല് എങ്ങനെ വാകേരിയായി എന്നത് അജ്ഞാതമാണ്.മുള്ളക്കുറുമർ, കാട്ടുനായ്ക്കർ, ഊരാളിക്കുറുമർ വയനാടൻ ചെട്ടിമാർ, ഈഴവർ, മുസ്ലീം, ക്രിസ്ത്യാനികൾ, നായർ, തുടങ്ങിയ ജനവിഭാഗങ്ങൾ ഐക്യത്തോടെയും സഹകരണത്തോടെയും ജീവിക്കുന്നു. 'വാകേരി'ക്ക് അതി പ്രാചീനമായ ഒരു ചരിത്രമുണ്ട്. കൂടുതൽ വായിക്കാം...