ജി.എച്ച്.എസ്.എസ്. അരീക്കോട്/ഗണിത ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്
(ജി.എച്ച്.എസ്.എസ്. അരീക്കോട്/ഗണിത ക്ലബ്ബ്-17 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ഗണിത ക്ലബ്ബ്
അബ്ദുൽ കബീർ.യു -കൺവീനർ ഗണിതക്ലബ്ബ്.
ഫെബിൻ അലി
മുഹമ്മദ് അഫ്നാൻ

കുട്ടികളിൽ ഗണിത താല്പര്യം ഉണ്ടാക്കിയെടുക്കുന്നതിനും ഗണിത വിഷയത്തിന്റെ പഠനം ആസ്വാദ്യകരമാക്കുന്നതിനും, ചുറ്റുപാടുകളിൽ നാം കാണുന്ന എല്ലാ വസ്തുക്കളിലും ഗണിതത്തിന്റെ അടിസ്ഥാന തത്വങ്ങൾ അടങ്ങിയിട്ടുണ്ട് എന്ന് അനുഭവത്തിലൂടെ ബോധ്യപ്പെടുത്തി കുട്ടിയുടെ ഗണിത ഭയം ഒഴിവാക്കിയെടുക്കുക. ഗണിത ശാസ്ത്രമേളകളിലും, മറ്റു മത്സരങ്ങളിലും പേടി കൂടാതെ പങ്കെടുക്കാൻ പ്രാപ്തനാക്കുക തുടങ്ങി കുട്ടിയുടെ സർവ്വതോന്മുഖ പുരോഗതി ലക്ഷ്യം വച്ചു കൊണ്ടാണ് ഗണിത അദ്ധ്യാപകരുടെ നേതൃത്വത്തിൽ ഈ ക്ലബ്ബ് പ്രവർത്തിക്കുന്നത്.ഗണിത ശാസ്ത്രമേളയിൽ നിരവധി കുട്ടികളെ പങ്കെടുപ്പിക്കാൻ അരീക്കോട് ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. ഗണിത മേളകൾ, ഗണിത ക്വിസ്സ്, ഗണിത സെമിനാർ എന്നിവ നടത്തി പ്രതിഭകളെ കണ്ടെത്തുന്നു. ഞങ്ങളുടെ സ്കൂളിലെ ധാരാളം കുട്ടികൾ ഗണിത ക്ലബ്ബിൽ അംഗങ്ങളാണ്. കുട്ടികൾക്ക് കണക്കിനോടുള്ള താല്പ്പര്യം വർദ്ധിക്കുന്നതിനായി ഗണിത രൂപങ്ങൾ നിർമ്മിക്കുകയും ചിന്തയേയും കഴിവിനെയും ബുദ്ധിയേയും ഉത്തേജിപ്പിക്കുന്നതിനായി പലതരം കളികളും പസിലുകളും ക്ലബ്ബംഗങ്ങളുടെ നേതൃത്വത്തിൽ തയ്യാറാക്കുന്നു.

  • എല്ലാ ഗണിത ക്ലബ് അംഗങ്ങളൂം ക്ലൈനോ മീറ്റർ നിർമ്മിച്ച് സ്കൂൾ കൊടിമരത്തിന്റെ ഉയരം കണ്ടു പിടിക്കുന്ന പ്രവർത്തനം നടത്തി. ഈ പ്രവർത്തനം ക്ലാസുകളിലേക്ക് വ്യാപിപ്പിച്ചു.
  • ഗണിത ക്ലബ്ബ്നേതൃത്വത്തിൽ ഗ​ണിത പ്രതിഭാ നിർണ്ണയ പരീക്ഷ സംഘടിപ്പിച്ചു
  • ഗണിത മേള നടത്തി
  • അപ്പർ പ്രൈമറി വിഭാഗത്തിൽ രക്ഷിതാക്കളെ കൂടി ഉൾപ്പെടുത്തി ഗണിതോത്സവം സംഘടിപ്പിച്ചു.
  • ഗ​ണിത പ്രതിഭാ നിർണ്ണയ പരീക്ഷയിൽ 8.B യിലെ മുഹമ്മദ് അഫ്നാൻ രണ്ടാം സ്ഥാനവും, ഫെബിൻ അലി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.





.