പി.ജെ. ജോസഫ്

Schoolwiki സംരംഭത്തിൽ നിന്ന്
(P.J. Joseph എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


കേരള നിയമസഭയിലെ ഒരു മുൻ മന്ത്രിയാണ് പി.ജെ. ജോസഫ്. 1970-ൽ പി.ജെ. ജോസഫ് ആദ്യമായി നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടു. മുൻ മന്ത്രിസഭകളിൽ വിദ്യാഭ്യാസം, ഭവനനിർമ്മാണം, പൊതുമരാമത്ത്, റവന്യൂ തുടങ്ങിയ വിവിധ വകുപ്പുകളുടെ മന്ത്രിയായും പ്രവർത്തിച്ചു[1]

ജീവിത രേഖ

ഇടുക്കി ജില്ലയിലെ പുറപ്പുഴ ഗ്രാമത്തിൽ പാലത്തിനാൽ വീട്ടിൽ പി.ഒ. ജോസഫിൻ്റെയും അന്നമ്മയുടേയും മകനായി 1941 ജൂൺ 28ന് ജനിച്ചു.[2]എം. എ. അഗ്രികൾച്ചറിസ്റ്റ് ബിരുദാനന്തര ബിരുദം നേടി.[3].

രാഷ്ട്രീയത്തിൽ

1968-ൽ കേരളാ കോൺഗ്രസ് പാർട്ടിയിൽ അംഗമായതിനെ തുടർന്നാണ് അദ്ദേഹം കേരളാ രാഷ്ട്രീയത്തിൽ എത്തിയത്. 1970-ൽ തൊടുപുഴ നിയോജക മണ്ഡലത്തിൽ നിന്ന് ആദ്യമായി കേരള നിയമസഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ ഒരു തവണ ഒഴിച്ച് അദ്ദേഹം എം.എൽ.എ ആയി തുടരുന്നു. 1973-ൽ പാർട്ടിയുടെ യുവജന വിഭാഗമായ യൂത്ത്ഫ്രണ്ട് സംസ്ഥാന പ്രസിഡൻറായ ജോസഫ് നിലവിൽ പത്ത് തവണ എം.എൽ.എയും ഏഴു തവണ മന്ത്രിയുമായി തിരഞ്ഞെടുക്കപ്പെട്ടു. 1979-ൽ കേരള കോൺഗ്രസ് (ജോസഫ്) എന്ന പേരിൽ സ്വന്തം പാർട്ടി രൂപികരിച്ചു. 1970, 1977, 1980, 1982, 1987, 1996, 2006, 2011, 2016, 2021 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ തൊടുപുഴയിൽ നിന്ന് ജയിച്ച ജോസഫ് ആദ്യമായി മന്ത്രി ആകുന്നത് 1978-ൽ ആണ്. എ.കെ. ആന്റണി മന്ത്രിസഭയിലെ ആഭ്യന്തര വകുപ്പ് മന്ത്രിയായി തുടങ്ങിയ ജോസഫ് 1981-1982,1982-1987 കാലഘട്ടത്തിൽ കെ. കരുണാകരൻ നയിച്ച മന്ത്രിസഭയിൽ രണ്ട് തവണ റവന്യൂ മന്ത്രിയായി. 1996-2001 ലെ ഇ.കെ. നായനാർ മന്ത്രിസഭയിൽ വിദ്യാഭ്യാസ വകുപ്പിൻ്റെ മന്ത്രിയായിരുന്നു.[4] 2016-ൽ ഉമ്മൻ ചാണ്ടി മന്ത്രിസഭയിൽ ജലവിഭവ വകുപ്പിൻ്റെ മന്ത്രിയായി 5 വർഷം കാലാവധി പൂർത്തിയാക്കി[5].


അവലംബം

"https://schoolwiki.in/index.php?title=പി.ജെ._ജോസഫ്&oldid=1836729" എന്ന താളിൽനിന്ന് ശേഖരിച്ചത്