-പോരാടുവാൻ നേരമായിരുന്നു കൂട്ടരെ....
പ്രതിരോധ മാർഗ്ഗത്തിലൂടെ....
കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തി -
നലയടികളിൽ നിന്നു മുക്തി നേടാം ഒഴിവാക്കിടാം
സ്നേഹ സന്ദർശനം നമുക്ക് ഒഴിവാക്കി ടാം
ഹസ്തദാനം അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങി ടേണ്ട
പരിഹാസ രൂപണ കരുതലില്ലാതെ നടക്കുന്ന സോദരേ
കേട്ടുകൊള്ളുക നിങ്ങൾ തകർക്കുന്നതോരു ജീവനല്ല
ഒരു ജനതയെ തന്നെയല്ലേ?...
ആരോഗ്യ രക്ഷയ്ക്കു നൽകും നിർദേശങ്ങൾ പാലിച്ചിടാം
മടിക്കാതെ ആശ്വാസമേകുന്ന ശുഭവാർത്ത കേൾക്കുവാൻ
ഒരു മനസോടെ ശ്രമിക്കാം
ജാഗ്രതയോടെ ശുചിത്വ ബോധത്തോടെ മുന്നേറിടാം
ഭയക്കാതെ ശ്രദ്ധയോടെ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മക്കുവേണ്ടി.....