സംസ്ക‍ത ഭാഷാപഠനം ആനന്ദകരമാക്കുന്നതിൽ സ്കൂളിലെ സംസ്ക‍ൃത ക്ലബിന് വലിയ സ്ഥാനം ഉണ്ട്. കുട്ടികളിലെ ഭാഷാ ശേഷി ഉദ്ധീപിപ്പിക്കുന്നതിനുതകുന്ന പ്രവർത്തനങ്ങൾ ക്ലബിന്റെ കീഴിൽ നടന്നുവരുന്നു. സബ് ജില്ലാ ജില്ലാതല സംസ്ക‍ൃത മത്സരങ്ങളിൽ സ്കൂളിലെ കുട്ടികൾ മികവ് പുലർത്തുന്നു. സംസ്കൃത ദിനാചരണം എല്ലാവർഷത്തേയും പോലെ ഈ വർഷവും സമുചിതമായി ആഘോഷിച്ചു. ഓൺലെെനിൽ സംഘടിപ്പിച്ച പ്രസ്തുത പരിപാടിയിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും പങ്കെടുത്തു.

ഓൺലെെൻ സംസ്കൃത ദിനാചരണത്തിൽ നിന്നും