ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ/സ്‍കൂൾ ടൂർ

സ്കൂൾ ടൂർ

സ്‍കൂൾ തുടങ്ങിയ കാലം മുതൽക്കെ വിനോദയാത്രകൾ സംഘടിപ്പിച്ചിരുന്നു. ആദ്യകാലങ്ങളിൽ വിനോദയാത്രയ്ക്ക് ആവശ്യമായ ആഹാരം പാകം ചെയ്ത് ഉപയോഗിക്കാൻ വേണ്ട സാധനങ്ങളും മറ്റും ആയിട്ടാണ് ടൂറിസ്റ്റ് ബസ്സിൽ പോയിരുന്നത്. എവിടെയാണ് താമസിക്കുന്നത് അവിടെ അധ്യാപകരും അനധ്യാപകരും കുട്ടികളുടെ പങ്കാളിത്തത്തോടെ ഭക്ഷണം പാകം ചെയ്ത് കഴിക്കുന്ന രീതിയാണ് ഉണ്ടായിരുന്നത് . പിൽകാലത്ത് ഇതിന് ബുദ്ധിമുട്ട് നേരിട്ടപ്പോൾ ഹോട്ടലുകളിലും മറ്റും കുട്ടികൾക്ക് ദോഷകരമല്ലാത്ത ഭക്ഷണം നേരത്തെ തന്നെ ചോദിച്ചു ഏർപ്പാടാക്കിയിരുന്നു. അധ്യാപകരും ഈ സമയത്ത് തങ്ങളുടെ കുടുംബത്തെ വിട്ട് രണ്ടുമൂന്നുദിവസം കുട്ടികളോടൊപ്പം ചിലവഴിക്കുന്നു. Class wise ആയിട്ടാണ് ഇത് സംഘടിപ്പിക്കുന്നത് .എച്ച് എം ,ക്ലാസ് ടീച്ചേഴ്സ് , മറ്റ് അധ്യാപകരും എല്ലാം ഇതിൽ പങ്കെടുക്കുന്നുണ്ട്. കുട്ടികൾ ഈ ഒരു അവസരത്തിനു വേണ്ടി സ്കൂൾ തുറക്കുന്ന സമയം മുതൽ കാത്തിരിക്കുന്നു .എന്നാൽ 2019-20 അധ്യയനവർഷത്തെ covid-19 എന്ന പ്രതികൂല സാഹചര്യത്തിൽ ഇങ്ങനെയുള്ള ആഘോഷങ്ങൾ ഒക്കെ കുട്ടികൾക്ക് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു.