ഡി ഐ എസ് ഗേൾസ് എച്ച് എസ് എസ് കണ്ണൂർ/വിദ്യാരംഗം‌

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം  

വിദ്യാരംഗം  കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സ്കൂൾ തല ഉത്ഘാടനം ബഹുമാനപ്പെട്ട എച്ഛ് എം സാജിദ ടീച്ചർ ഓൺലൈനായി നിർവഹിച്ചു. വായന

വാരവുമായി ബന്ധപ്പെട്ടു വായനയുടെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവത്കരണം നടത്തുകയും കൺവീനർ ഖദീജ ടീച്ചർ കുട്ടികളോട് സംസാരിക്കുകയും ചെയ്തു.

  ഈ  പരിപാടിയിൽ  കുട്ടികളെ പ്രതിനിധീകരിച്ചു പത്താം  തരത്തിലെ മാസിയ എന്നകുട്ടി കേശവദേവിന്റെ "ഓടയിൽ നിന്ന്" എന്ന പുസ്തകം പരിചയപ്പെടുത്തി.

വായന വാരാചരണം പരിപാടികൾ ഓരോ ദിവസം ഓരോന്നായി മത്സരം സംഘടിപ്പിച്ചു.     

                       പോസ്റ്റർ രചന

                        പുസ്തകാസ്വാദനം

                        കവിതാലാപനം

                        കഥാരചന

                        കവിതാരചന  

                        കാർട്ടൂൺ  

  ജൂൺ 19 മുതൽ 25 വരെ നടന്ന വിവിധ പരിപാടിയിൽ ക്ലാസ്സിലെ മിക്ക കുട്ടികളും പങ്കെടുക്കുകയും ടീച്ചർക്ക് വീഡിയോ അയച്ചുകൊടുക്കുകയും ചെയ്തു.