ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/പരിസ്ഥിതി ക്ലബ്ബ്
പരിസ്ഥിതി ദിനം (ജൂൺ -5)
ആഗോളതാപനവും കാലാവസ്ഥാവ്യതിയാനവും മനുഷ്യജീവിതത്തിന്റെ നിലനിൽപ്പിനു തന്നെ ഭീഷണിയായി കൊണ്ടിരിക്കുന്ന ഈ
കാലഘട്ടത്തിൽ കുട്ടികളിൽ പാരിസ്ഥിതിക അവബോധം സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടുകൂടി വിദ്യാലയത്തിൽ പ്രവർത്തിക്കുന്ന
പരിസ്ഥിതി ദിനം -
വീട്ടിൽ മരത്തൈ നടുന്നു
പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ ജൂൺ അഞ്ചിന് തൈകൾ നട്ടു കൊണ്ട് ആരംഭിച്ചു . പ്രധാനാധ്യാപകൻ ആയ മോഹനരാജൻ പരിസ്ഥിതി ദിനം സന്ദേശം നൽകി..ഈ ദിനത്തെ അനുസ്മരിച്ചുകൊണ്ട് വിദ്യാർത്ഥികൾ വീട്ടിലും സ്കൂളിലും തൈകൾ നട്ടു 2021 ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിൽ സ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ലോക പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചുരിസ്ഥിതിദിന റാലി പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത വിദ്യാർത്ഥികളിൽ ഉറപ്പിക്കുന്നതിനും സമൂഹത്തിന് ഈ സന്ദേശം പകർന്നു നൽകുന്നതിനുമായി പരിസ്ഥിതി ദിന റാലി സംഘടിപ്പിച്ചു. പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലെ കുട്ടികൾക്കായി ഉപന്യാസം മത്സരം സംഘടിപ്പിച്ചു.
പരിസ്ഥിതി ദിനം- 2025 ജൂൺ 5
2025 ജൂൺ 5 പരിസ്ഥിതി ദിനം സ്കൂളിൽ വിപുലമായ പരിപാടികളോടെ ആചരിച്ചു. എച്ച് എം പ്രീതി ടീച്ചർ സ്കൂൾ അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം വായിച്ചു. കുട്ടികൾ സുഹൃത്തുക്കൾക്ക് വൃക്ഷത്തൈ സമ്മാനിക്കുകയും സമ്മാനിച്ച വൃക്ഷത്തൈ സ്കൂളിൽ നടുകയും ചെയ്തു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് വേണ്ടി സ്കൂളിൽ പോസ്റ്റർ രചന നിർമ്മാണ മത്സരവും, ലിറ്റിൽ കൈറ്റ്‌സിന്റെ നേതൃത്വത്തിൽ ഡിജിറ്റൽ പോസ്റ്റർ നിർമ്മാണ മത്സരവും നടത്തി. എൽപി കുട്ടികൾ പരിസ്ഥിതി ദിന റാലി നടത്തി. എസ് എസ് ക്ലബ്ബ് എല്ലാ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്തു. എല്ലാ പ്രവർത്തനങ്ങളും ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ ഡോക്കുമെന്റ് ചെയ്ത് വീഡിയോ തയ്യാറാക്കി.