ബി ഇ ​എം എൽ പി എസ്‍‍ മൂരാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1869 ൽ ശ്രീ അരങ്ങിൽ കേളൻ ഗുരുക്കളുടെ പൂർവികർ ഗുരുകുല മാതൃകയിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനം, പിന്നീട് യുണൈറ്റഡ് ബാസൽ മിഷൻ ചർച്ച് ഇൻ ഇൻഡ്യ ട്രസ്ററ് ഏറ്റെടുത്ത് ആധുനിക വിദ്യാലയമാക്കിയതാണ് മൂരാട് ബി ഇ എം എൽ പി സ്കൂൾ സാമൂതിരി കോവിലകം വക കേളോത്ത് കോവിലകം പറമ്പ് 15 ഏക്കർ 88 സെൻ്റ് ട്രസ്റ്റ് തീരു വാങ്ങി 5 ആം ക്ലാസ് വരെയുള്ള എൽ പി സ്കൂൾ, സി എസ് ഐ പള്ളി പാതിരിമാടം ,ഹെഡ്മാസ്റ്റർക്കും താമസിക്കാനുള്ള വീടുകൾ എന്നിവ സ്ഥാപിക്കുകയായിരുന്നു. 1913 ൽ സ്കൂൾ ഏറ്റെടുക്കുമ്പോൾ ട്രസ്റ്റ് മാനേജർ അഥവാ സെക്കുലർ ഏജൻ്റ് ആയിരുന്നു.കീലർ സായ്പ് ആയിരുന്നു സ്കൂൾ സ്ഥാപക മാനേജർ 2020ൽ 17-ാം ദേശീയ പാതയുടെ വികസന ത്തിൻ്റെ ഭാഗമായി സ്കൂൾ സ്ഥാപനവും പരിസരവും NHAI ( National High Way Authority of India)ഏറ്റെടുത്തു. ഇപ്പോൾ അതിനടുത്ത് 100 മീറ്റർ അകലെ ഒരു വാടക കെട്ടിടത്തിൽ സ്കൂൾ പ്രവർത്തിച്ച് വരുന്നു. 5 കിലോമീറ്റർ അകലെ പയ്യോളിയിൽ നിന്നു പോലും കുട്ടികൾ മൂരാട് പുഴ കടന്ന് ഇവിടെ വന്ന് പഠിച്ചിരുന്നു, ചരിത്ര പ്രസിദ്ധങ്ങളായ കോട്ടക്കൽ ,ഇരിങ്ങൽ ,പുതുപ്പണം എന്നീ പ്രദേശങ്ങൾക്കിടയിൽ കിടക്കുന്ന സ്ക്കൂളിന് പുരോഗമന പരവും സമ്പന്നവുമായ ഭൂതകാലമുണ്ട്.പ0നം നിഷേധിക്കപ്പെട്ടിരുന്ന ആയിരങ്ങൾക്ക് അധ്യയനം നൽകുക വഴി ആധുനിക കേരള നിർമ്മിതിയിൽ ഈ സ്കൂളും നിർണ്ണായകമായ സ്ഥാനം നേടിയിട്ടുണ്ട്