സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

തൃശൂർ ജില്ലയിലെ മുല്ലശ്ശേരി പഞ്ചായത്തിൽ 7-ാം വാർഡായ ഊരകം എന്ന കൊച്ചു ഗ്രാമത്തി ലാണ് ഊരകം എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

എ.യു.പി.എസ് ഊരകം
പ്രമാണം:24430-aupsoorakam.jpg
വിലാസം
OORAKAM

A.U.P.S.OORAKAM,P.O.PATHIYARKULANGARA,(Via)PARAPPUR,THRISSUR.
,
680552
സ്ഥാപിതം1955
വിവരങ്ങൾ
ഫോൺ04872287677
ഇമെയിൽaupsoorakam@gmail.com
കോഡുകൾ
സ്കൂൾ കോഡ്24430 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലTHRISSUR
വിദ്യാഭ്യാസ ജില്ല CHAVAKKAD
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംUPPER PRIMARY
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻSHEEJA P S
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്. 1953

തൃശൂർ ജില്ലയിലെ മുല്ലശ്ശേരി പഞ്ചായത്തിൽ 7-ാം വാർഡായ ഊരകം എന്ന കൊച്ചു ഗ്രാമത്തി ലാണ് ഊരകം എയ്ഡഡ് അപ്പർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുന്നുകളും പുഴകളും അക മ്പടി സേവിക്കുന്ന ഈ ഗ്രാമത്തിലെ അറിവിന്റെ ഉറവിടങ്ങൾ എഴുത്താശ്ശാന്മാരായിരുന്നു. മലെണ്ണ നാരായണ മേനോൻ എന്ന ഒരു പണ്ഡിതനായി രുന്നു ഈ ഗ്രാമത്തിന്റെ ഉഴുത്താശാൻ. ഓലയിൽ എഴുത്താണി ഉപയോഗിച്ച് എഴുതാനും നിലത്ത ഴുതാനും പരിശീലിപ്പിച്ചിരുന്നു.

1, 2, 3, 4, 4.5 എന്നീ ക്ലാസുകളായിരുന്നു ഉണ്ടാ യിരുന്നത്. ഇത് നേടുവാൻ രണ്ടര കിലോമീറ്റർ നടന്ന് പറപ്പൂർ പള്ളി സ്ക്കൂളിൽ എത്തണമായിരു ന്നു. 6, 7, 8 ക്ലാസ്സുകളിൽ പഠിക്കണമെങ്കിൽ പാങ്ങ് പള്ളി സ്ക്കൂളിൽ പോകേണ്ടിയിരുന്നു. ഹൈസ്ക്കൂൾ വിദ്യാഭ്യാസത്തിനായി മുല്ലശ്ശേരി ഹൈസ്ക്കൂളിനെയാണ് ആശ്രയിച്ചിരുന്നത്.

53 വർഷങ്ങൾക്ക് മുമ്പ് പെരുവല്ലൂർ സ്വദേശി യായ ശ്രീ അടിയാ ശങ്കുണ്ണി മാസ്റ്റർ ഈ പ്രദേ ശത്തെത്തുകയും ഈ ഗ്രാമീണ ജനതയുടെ ദുരിതം മനസ്സിലാക്കി 1953 ജൂലായ് ഒന്നാം തിയതി ഇവിടെ സ്കൂൾ ആരംഭിച്ചു. അങ്ങനെ പ്രാഥമിക വിദ്യാ ഭ്യാസത്തിന് ഈ ഗ്രാമത്തിൽ തുടക്കമിട്ടു.

പാട്ടത്തിൽ കല്ല്യാണിക്കുട്ടിയമ്മയുടെ വീട്ടിലാ യിരുന്നു ആദ്യം സ്കൂൾ ആരംഭിച്ചത്. പിന്നീട് കെട്ടിടം പണിത് അതിലേക്ക് മാറുകയായിരുന്നു. ഗതാഗതത്തിന്റെ കാര്യത്തിൽ ഈ ഗ്രാമം വളരെ പിന്നോക്കാവസ്ഥയിലായിരുന്നു. നിരപ്പില്ലാത്തതും കുഴികൾ നിറഞ്ഞതുമായ ഇടവഴികൾ. മഴയുടെ ആരംഭത്തോടെ യാത്രക്ക് അനുയോജ്യമല്ലാതായി ത്തീരുന്നു. ഈ സാഹചര്യങ്ങളെ തരണം ചെയ്ത് ഇവിടെ സേവനമനുഷ്ഠിച്ചവരാണ് ഈ വിദ്യാലയ ത്തിൽ നിന്ന് വിരമിച്ചവരേറെയും. ശ്രീകുമാരൻ മാസ്റ്റ ര്, മേരിടീച്ചർ, ഭാനുമതി ടീച്ചർ, വിജയൻ മാസ്റ്റർ അങ്ങനെ പോകുന്നു ഈ അദ്ധ്യാപക നിര

ഒരു വിദ്യാലയത്തിന്റെ ചരിത്രം ആ ദേശത്തി ന്റെ, ദേശക്കാരുടെ ചരിത്രവുമായി ബന്ധപ്പെട്ട് കിട ക്കുന്നു. ദേശത്തിന്റെ സംസ്ക്കാരം ഈ വിദ്യാലയ ത്തിന്റെയും സംസ്കാരമാണ്. വിദ്യാലയത്തിന്റെ ഉയർച്ചയിൽ ദേശത്തെ ജനങ്ങളുടെ പിന്തുണയും സഹകരണവും ധാരാളമുണ്ടായിരുന്നു.സംഘടനകൾ, ക്ലബ്ബുകൾ, വ്യക്തികൾ എന്നിവർ ഇവിടത്തെ സമർത്ഥരായ വിദ്യാർത്ഥികളെ സാമ്പ ത്തിക സഹായം നൽകി പ്രോത്സാഹിപ്പിച്ചിരുന്നു. വിശേഷദിവസങ്ങളിൽ അന്നദാനം നടത്തുക പതി വായിരുന്നു.

പഴഞ്ചേരി, പാട്ടത്തിൽ, പെരുനെല്ലി എന്നീ ത ഈ വാട്ടുവക കുളങ്ങളും കിണറുകളുമായിരുന്നു ഇവി ടത്തെ ജലസ്രോതസ്സുകൾ. ഐത്താചാരത്തിന്റെ പേരിൽ ജല ദൗർലഭ്യം ഉണ്ടായിരുന്നു. അറിവിന്റെ ശകലങ്ങൾ ഇത്തരം ചിന്താഗതിയിൽ മാറ്റങ്ങൾ വരുത്തി. നാല്, അഞ്ച് കാവുകളുള്ള ഈ നാട്ടു കാർ പണ്ട് വൃക്ഷാരാധന നടത്തിയിരുന്നതായി പറ ർ യപ്പെടുന്നു. സവർണ്ണരെന്നും അവർണ്ണരെന്നും ഭേദ മില്ലാതെ എല്ലാ വിദ്യാർത്ഥികളും ഈ വിദ്യാലയ ത്തിൽ വിദ്യ അഭ്യസിക്കുന്നു. പട്ടിക വർഗ്ഗ വിദ്യാർത്ഥികൾക്ക് അന്നും പ്രത്യേക പരിഗണന നൽകിയിരുന്നു. ഇന്നും അത് തുടരുന്നു.

ആരോഗ്യ പരിപാലനത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഇവിടത്തെ ഗ്രാമീണർ കൃത്യമായ ദിന ചര്യകളും കഠിനാദ്ധ്വാനവും ശുദ്ധമായ ഭക്ഷണരീ തിയും കൈമുതലായുള്ളവരാണ്. വിദ്യാഭ്യാസ ത്തിന്റെ മേമ്പൊടി ഇവരെ കൂടുതൽ സംസ്കാര സമ്പന്നരാക്കി തീർത്തു.

കർഷക ഗ്രാമമായ ഊരകത്തെ പ്രധാന ജോലി കൃഷി ആയിരുന്നു എങ്കിലും മറ്റു തൊഴിലുകളിൽ വ്യാപൃതരായവരും ഏറെ ഉണ്ടായിരുന്നു. മീൻപി ടുത്തം മുളയുന്ന നിർമ്മാണം, പായനെയ്ത് ആശാരിപ്പണി എന്നിവയായിരുന്നു അവ. പ്രവൃത്തിപരിചയ മേളകളിൽ ഇന്നും ഒരുപാടു സമ്മാനങ്ങൾ ഈ വിദ്യാലയം വാരിക്കൂട്ടുന്നു.ഓണക്കളി, തിരുവാതിരക്കളി, കുമ്മാട്ടിക്കളി എന്നിവ ഈ നാട്ടിലെ നാടൻ കളികളായിരുന്നു. ഐവർകളി, ഓണത്തല്ല്, തുമ്പിതുള്ളൽ എന്നീ കളി കളും ഇവിടെ നടന്നിരുന്നു. ഓണക്കാലത്ത് പൂക്ക ർ ളമത്സരങ്ങളും മറ്റും ഇവിടെ നടത്തിയിരുന്നു.

നാടിനഭിമാനിക്കാവുന്ന കുറെ സംസ്കാരിക പൈതൃകം സ്വന്തമായി ഉള്ളവരായിരുന്നു ഊരകം നിവാസികൾ. ഉത്സവങ്ങളുടെ നാടായിരുന്ന ഈ ഗ്രാമത്തിൽ ജാതിമതഭേദമെന്യേ എല്ലാവരും ആഘോഷിക്കുന്ന ഉത്സവമാണ് പതിയാർകുളങ്ങര പൂരം. പണ്ട് നിലനിന്നിരുന്ന ഇന്നും ഇവിടത്തെ - മതസൗഹാർദ്ദത്തിന്റെ മികച്ച ദൃഷ്ടാന്തമാണ് ഉത്സവം. ഈ മതസൗഹാർദ്ദത്തിന്റെ നിഴൽ വിദ്യാ ലയ പ്രവർത്തനങ്ങളിലും പ്രതിഫലിച്ചു കാണാം.

എല്ലാ വെള്ളിയാഴ്ചകളിലും വിദ്യാരംഗം കലാ സാഹിത്യവേദികളും ബാലസഭകളും ഏറെ ഉത്സാ ഹത്തോടെ തന്നെ ആഘോഷിക്കുന്ന വിദ്യാലയ മാണ് ഇത്. നാടിന്റെ സാംസ്ക്കാരിക പൈതൃകം വിളിച്ചറിയിക്കുന്ന നാടൻ പാട്ടുകളും ബ്രാഹ്മണിപാ ട്ടുകളും ഈ വേദികളിൽ അരങ്ങേറുന്നു. വാർത്ത കൾ മലയാളത്തിൽ, ഇംഗ്ലീഷിൽ, ഹിന്ദിയിൽ എന്നു വേണ്ട ഇന്നത്തെ പാഠ്യപദ്ധതി അവസരമൊരു ക്കുന്ന ഫോൺ ഇൻ പ്രോഗ്രാം, റോൾ, സാഹി ത്യകാരന്മാരെ പരിചയപ്പെടുത്തൽ, ശാസ്ത്രജ്ഞ ന്മാരെ പരിചയപ്പെടുത്തൽ എന്നീ പരിപാടികളും വിദ്യാരംഗം കലാസാഹിത്യ വേദിയെ പരിപോഷി പ്പിക്കുന്നു. കായിക മത്സരങ്ങളിൽ മുല്ലശ്ശേരി സബ്ജില്ലയിൽ മുൻപന്തിയിൽ നിൽക്കുന്ന ഒരു വിദ്യാലയമാണി ത്. നീന്തലിൽ സ്റ്റേറ്റ് തല വിജയിയായ സുജിത്ത് എൻ. ജി. ഇതിന് ഉദാഹരണമാണ്. കാലിക്കറ്റ് യൂണി വേഴ്സിറ്റിയിൽ നിന്നും ഒന്നാം റാങ്കോടെ ഡോക്ടറേറ്റ് ലഭിച്ച ഷീജ ഒ. കെ. യും ഈ സ്കൂളിന്റെ സംഭാവനയാണ്.

ഇന്ന് ഈ വിദ്യാലയം അനുസ്യൂതം വളർന്നു കൊണ്ടിരിക്കുന്ന ലോകത്തോടൊപ്പം വളർന്നുകഴി ഞ്ഞു. 6 കമ്പ്യൂട്ടറുകൾ, സ്റ്റേജ് എന്നിവ വിദ്യാലയ ത്തിന്റെ മുതൽകൂട്ടുകളാണ്. ടാറിട്ട റോഡുകളും, വാർത്താവിനിമയ സൗകര്യങ്ങളും, ഗതാഗതസൗ കര്യങ്ങളും ഈ നാടിന്റെ മുഖഛായ മാറ്റിയിരിക്കു ന്നു. ഒപ്പം ഈ വിദ്യാലയത്തിന്റെയും. എല്ലാ മത വിഭാഗങ്ങളുടെയും ആരാധനാലയങ്ങൾ ഈ നാടിന് സ്വന്തമായുണ്ട്. നാട്ടിലെ സംഘടനകളും ക്ലബ്ബുകളും വിദ്യാലയത്തിന്റെ ഉയർച്ചക്കുവേണ്ടി യുള്ള എല്ലാ പ്രവർത്തനങ്ങളിലും പങ്കാളികളാകാൻ മുന്നോട്ടുവരുന്നു. അപൂർവ്വം ചിലർ മാത്രം വിദ്യാ ഭ്യാസസമ്പന്നരായിരുന്ന ഈ ഗ്രാമത്തിൽ ഇന്ന് ഏറെ പേരും സാക്ഷരരാണ്.

ഈ ഗ്രാമത്തിലെ ഓരോ വ്യക്തിയും ഈ സൗഭാ ഗ്യത്തിന് കാരണമായ ശ്രീ. ശങ്കുണ്ണിമാസ്റ്ററോട് കടപ്പെട്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.യു.പി.എസ്_ഊരകം&oldid=2538132" എന്ന താളിൽനിന്ന് ശേഖരിച്ചത്