ഗവ. എൽ. പി. എസ്. മൈലം/പഠനയാത്ര
പഠനയാത്ര
കൊറോണ ഭീതി വളർത്തുന്നതിന് മുൻപ് ഒരുപാടു പഠനയാത്രകൾ ഓരോ അക്കാഡമിക് വർഷവും നടത്തി വരാറുണ്ട്. 2019 -20 ലാണ് അവസാനമായി ഇ സ്കൂളിൽ നിന്ന് പഠനയാത്ര പോയത്. ആ വർഷം ചരിത്രം ഉറങ്ങുന്ന സ്ഥലങ്ങളായ കാഴ്ച ബംഗ്ലാവ് തുടങ്ങിയ സ്ഥലങ്ങളും, പാഠം ഒന്ന് പാടത്തേക്കു എന്നതിന്റെ ഭാഗമായി അരുവിക്കരയിൽ തന്നെയുള്ള നെൽപാടവും അവിടത്തെ കർഷകനുമായി അഭിമുഖവും നടത്തി. ആ വർഷം തന്നെ പലതരം കളികൾ എന്ന ഭാഗവുമായി ബന്ധപെട്ടു നമ്മുടെ തൊട്ടടുത്തു ചെയ്യുന്ന മൈലം ജി.വി.രാജ. സ്പോർട്സ് സ്കൂളും സന്ദർശിച്ചു.