ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ടൂറിസം ക്ലബ്ബ്
ഹൈസ്ക്കൂൾ തലത്തിൽ ഇപ്പോൾ ടൂറിസം ക്ലബ്ബ് പ്രവർത്തിയ്ക്കുന്നില്ല.2016-16 വർഷത്തിലാണ് ഹൈസ്ക്കൂൾ തലത്തിൽ ടൂറിസം ക്ലബ്ബ് പ്രവർത്തനങ്ങൾ അവസാനമായി നടന്നത്. കേരള ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കൊല്ലം കാണാം എന്ന പദ്ധതിയുടെ ഭാഗമായി പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിയ്ക്കുന്നതിന്റെ ഭാഗമായി ചടയമംഗലം ജഡായുപ്പാറ, കോട്ടുക്കൽ ഗുഹാക്ഷേത്രം കോട്ടുക്കൽ ജില്ലാ കൃഷിത്തോട്ടം എന്നിവ സന്ദർശിച്ചു.
2022-23
കടയ്ക്കൽ ഗവണ്മെന്റ് ഹൈസ്കൂളിൽ 2022-23 അധ്യനവർഷം അഞ്ച് പഠന വിനോദയാത്രകൾ സങ്കടിപ്പിക്കപ്പെട്ടു. പ്രധനയാത്ര കൊടൈക്കനാൽ, മൂന്നാർ ആയിരുന്നു. രണ്ടാമത്തെ യാത്ര സോഷ്യൽ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ചരിത്ര സ്മാരകങ്ങളും മ്യൂസിയവും സന്ദർശിച്ചുകൊണ്ടുള്ള ഏകദിന യാത്ര ആയിരുന്നു.
മൂന്നാമത്തെ യാത്ര വിദ്യാരംഗം കലാസഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ കായംകുളം കൊട്ടാരം, തകഴി മ്യൂസിയം, കുട്ടനാട്, അമ്പലപ്പുഴ, എന്നിവിടങ്ങളിലായിരുന്നു.
നാലാമത്തെ യാത്ര JRC, ഹരിതക്ലബ് ഇവയുടെ നേതൃത്വത്തിൽ ചെന്ദുരുണി വന്യജീവി സങ്കേതം നേച്ചർ ക്യാമ്പ് ആയിരുന്നു.
അഞ്ചാമത്തെ യാത്ര 8,9 ക്ലാസുകളിലെ കുട്ടികളെ ഉൾപ്പെടുത്തി കുട്ടനാട്, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളിലേക്കായിരുന്നു.
എല്ലാ പഠന യാത്രകളുടെയും സംഘടകൻ വിനോദയാത്ര കൺവീനർ ആയ ഉണ്ണികൃഷ്ണൻ ആയിരുന്നു.