ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സോഷ്യൽ സയൻസ് ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

മികച്ച നിലവാരം പുലർത്തുന്ന ക്ലബ്ബാണ് സ്ക്കൂൾ സോഷ്യൽ സയൻസ് ക്ലബ്ബ്.ശ്രീമതി രജിമോൾ ക്ലബ്ബ് കൺവീനറായി പ്രവർത്തിച്ചുവരുന്നു.

സോഷ്യൽ സയൻസ് ക്ലബ്ബ് പ്രവർത്തനങ്ങൾ 2023-24

ഉപജില്ലാ സാമൂഹ്യശാസ്ത്ര മേള ചാമ്പ്യൻഷിപ്പ്

ചടയമംഗലം ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ കടക്കൽ ഹൈസ്കൂൾ ചാമ്പ്യന്മാരായി .

ക്ലബ്ബ് ഉദ്ഘാടനം

കടയ്ക്കൽ GVHSS ലെ 2023-2024 വർഷത്തെ സോഷ്യൽ സയൻസ് ക്ലബ്ബിന്റെ ഉദ്ഘാടനം പാഠപുസ്തക കമ്മിറ്റി അംഗം ശ്രീ യൂസഫ് കുമാർ നിർവഹിക്കുന്നു.

ലോക ജനസംഖ്യാ ദിനം

ജൂലൈ 11 ലോക ജനസംഖ്യാ ദിനത്തോടനുബന്ധിച്ച് SS clubന്റെ നേതൃത്വത്തിൽ ആഡിറ്റോറിയത്തിൽ നടന്ന പോസ്റ്റർ രചനാ മത്സരം.

ഭരണഘടന സാക്ഷരതാ ദിനം

◾ഭരണഘടന സാക്ഷരതാ ദിനവുമായി ബന്ധപ്പെട്ട് ജൂൺ മാസത്തിൽ ക്ലാസ് തലത്തിലും, സ്കൂൾ തലത്തിലും മത്സരം നടത്തി.

◾ഭരണഘടന സാക്ഷരതാ ദിനവുമായി ബന്ധപ്പെട്ട് ജൂൺ മാസത്തിൽ ഒരു സ്പെഷ്യൽ അസംബ്ലി നടത്തുകയും കുട്ടികൾക്ക് ഭരണഘടനയുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം നടത്തുകയും ചെയ്തു.

ക്ലബ്ബ് രൂപീകരണം

ജൂലൈ മാസത്തിൽ സ്കൂൾതലത്തിൽ ഒരു ക്വിസ് മത്സരം നടത്തി ക്ലബ്ബ് അംഗങ്ങളെ തിരഞ്ഞെടുക്കുകയും ചെയ്തു.





ജനസംഖ്യ ദിനം

◾ജൂലൈ മാസത്തിൽ ദിനാചരണമായി ആഘോഷിച്ചത് ലോക ജനസംഖ്യ ദിനമാണ് . ഈ ദിനവുമായി ബന്ധപ്പെട്ട് ക്വിസ് മത്സരം, പ്രസംഗം മത്സരം,പോസ്റ്റർ നിർമ്മാണം എന്നിവ നടത്തി.






"കേരള ചരിത്ര ക്വിസ് 2022 "

◾ 18 - 7 - 2022-ൽ ആർക്കൈവ്സ് വകുപ്പ് ഹൈസ്കൂൾ വിദ്യാർത്ഥികളായി നടത്തുന്ന "കേരള ചരിത്ര ക്വിസ് 2022 "സ്കൂൾ തല മത്സരം നടത്തി.

"The Citizens campaign 2022 "

◾ 27 - 7 - 2022 - ൽ കൊല്ലം ജില്ലാ ഭരണകൂടം ഏറ്റെടുത്ത് നടപ്പാക്കുന്ന "The Citizens campaign 2022 "വിജയകരമായി തീർക്കുന്നതിന്റെ ഭാഗമായി ഇന്ത്യൻ ഭരണഘടനയെ അടിസ്ഥാനമാക്കി ചടയമംഗലം ഉപജില്ലയിൽ വച്ച് ഒരു ക്വിസ് മത്സരം നടന്നു.

ഹിരോഷിമ നാഗസാക്കി ദിനം, ക്വിറ്റിന്ത്യാ ദിനം

◾ഓഗസ്റ്റ് മാസത്തിൽ ദിനാചരണമായി ആഘോഷിച്ചത് ഹിരോഷിമ നാഗസാക്കി ദിനം , ക്വിറ്റിന്ത്യാ ദിനം എന്നിവയാണ്.ഈ ദിനവുമായി ബന്ധപ്പെട്ട് ഒരു സ്പെഷ്യൽ അസംബ്ലി നടത്തുകയും താഴെപ്പറയുന്ന പരിപാടികൾ ഉൾപ്പെടുത്തുകയും ചെയ്തു.

1)യുദ്ധവിരുദ്ധ പ്രതിജ്ഞ

2)ഹിരോഷിമ നാഗസാക്കി സന്ദേശം

3)ക്വിറ്റിന്ത്യാ സന്ദേശം

4)സഡാക്കി സസാക്കിയുടെ കഥ

സ്വാതന്ത്ര്യ ദിനാഘോഷം

◾ സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട്ക്ലാസ് തലത്തിൽ ക്വിസ് മത്സരം നടത്തി.

◾ സ്വാതന്ത്ര്യ ദിനത്തിൽ ക്ലാസ് തലത്തിൽ വിജയിച്ച കുട്ടികളെ ഉൾപ്പെടുത്തി സ്കൂൾതലത്തിൽ ഒരു "ഡിജിറ്റൽ ക്വിസ് മത്സരം "HM ന്റെ അധ്യക്ഷതയിൽ നടന്നു.

"കേരളചരിത്ര ക്വിസ് 2022 "

◾ 22 - 8 - 2022 ൽ സംസ്ഥാന ആർക്കൈവ്സ് നടത്തുന്ന "കേരളചരിത്ര ക്വിസ് 2022 " മായി ബന്ധപ്പെട്ട് DEO തല മത്സരം Govt HS ANCHAL EAST ൽ വച്ച് നടന്നു .നമ്മുടെ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചു.

സാമൂഹ്യശാസ്ത്രമേള

◾ 24 - 9 - 2022 ൽ സ്കൂൾതലത്തിൽ സാമൂഹ്യശാസ്ത്രമേള നടത്തി.മത്സരയിനങ്ങൾ താഴെപ്പറയുന്നു.

1)വാർത്താ വായന

2 )പ്രാദേശിക ചരിത്ര രചന

3) working model

4 ) still model

5) പ്രസംഗം

6) അറ്റ്ലസ് നിർമ്മാണം

◾ 18 - 10 - 2022-ൽ സബ്ജില്ലാതലത്തിലെ സോഷ്യൽ സയൻസ് മേള നടന്നു.നമ്മുടെ സ്കൂളിന് സെക്കൻഡ് ഓവർ റോൾ ലഭിച്ചു.

പഠനയാത്ര

◾ 26 - 10 -2022 ൽക്ലബുമായി ബന്ധപ്പെട്ട ഒരു വിപുലമായ പഠനയാത്ര നടത്തി .താഴെപ്പറയുന്ന സ്ഥലങ്ങൾ സന്ദർശിച്ചു.

1) പ്ലാനിറ്റോറിയം

2)മ്യൂസിയം

3)നിയമ സഭ

4 )തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രം

5 )വേളി കടപ്പുറം

പ്രാദേശിക ചരിത്രരചന മത്സരം

◾ 5 - 12 - 2022-ൽ "പാദ മുദ്രകൾ" എന്ന പദ്ധതിയുമായി ബന്ധപ്പെട്ട് സ്കൂൾതലത്തിൽ ഒരു പ്രാദേശിക ചരിത്രരചന മത്സരം നടത്തി.ഇതിൽ മൂന്നാം സ്ഥാനം വരെ ലഭിച്ച കുട്ടികളെ നിലമേൽ ബിആർസിയിൽ വച്ച് നടത്തിയ ശില്പശാലയിൽ പങ്കെടുപ്പിച്ചു.ശില്പശാലയിൽ 9 സ്കൂളുകൾ പങ്കെടുക്കുകയും നമ്മുടെ സ്കൂളിന് ഒന്നാം സ്ഥാനം ലഭിക്കുകയും ചെയ്തു.