എ.എം.എൽ.പി.എസ് അയിലക്കാട്/തുടർന്നു വായിക്കാം
ജാതിമതഭേദമന്യേ പ്രദേശത്തെ മുഴുവൻ കുട്ടികൾക്കും സൗജന്യമായി പ്രാഥമിക വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാമത്തിന്റെ അക്ഷരദീപം ആയ വിദ്യാലയം ആരംഭിച്ചത് . 'തോട്ടത്തിൽ ശങ്കരമേനോൻ മാനേജരും ഹെഡ്മാസ്റ്ററും ആയി " ടീച്ചർ മാനേജർ " എന്ന് പദവിയോടെ 1935 സ്കൂളിൻറെ ചുമതല ഏറ്റെടുത്തു. സർക്കാരിൽനിന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വേണ്ടത്ര പരിഗണന ലഭിക്കാതിരുന്ന അക്കാലത്ത് അദ്ദേഹത്തിന്റെ പരിശ്രമത്തിലൂടെ സ്കൂളിനെ ബഹുദൂരം മുന്നിൽ എത്തിക്കാൻ അദ്ദേഹത്തിന് സാധിച്ചു. മദ്രസകൾ ഇല്ലാതിരുന്നതുകൊണ്ട് മുസ്ലിം കുട്ടികളുടെ മതപഠനവും സ്കൂളിൽ വെച്ച് തന്നെയാണ് നടത്തിയിരുന്നത്. അധ്യാപകരുടെ ശമ്പളം സ്കൂൾ മെയിൻറനൻസ് എന്നിവയ്ക്കായി സർക്കാരിൽ നിന്ന് മാനേജർക്ക് ലഭിച്ചിരുന്ന തുച്ഛമായ ഗ്രാൻഡിൽ നിന്ന് ഒരു വിഹിതം അത് മത പഠന വിദ്യാഭ്യാസത്തിനായി ഉസ്താദുമാർക്ക് നൽകിയിരുന്നു. ദാരിദ്ര്യം മൂലം മിക്ക കുടുംബത്തിലെ കുട്ടികൾക്കും സ്കൂളിൻറെ പടിവാതിലിൽ എത്താനുള്ള ഭാഗ്യം ഉണ്ടായിരുന്നില്ല എന്നാലും കഴിയുന്നത്ര കുട്ടികൾക്ക് അക്ഷര ജ്ഞാനം പകർന്നു നൽകുക എന്ന ദൗത്യം ശങ്കരൻ മാഷ് ഏറ്റെടുത്തു . മാധവൻനായർ , പാറുക്കുട്ടി അമ്മ,അച്യുതൻ എം പി , ലക്ഷ്മിക്കുട്ടിയമ്മ, ടി ബാലകൃഷ്ണമേനോൻ , നാരായണൻകുട്ടി അമ്മ , എം കെ കമലാക്ഷി , പി കൃഷ്ണൻ നായർ , വേലായുധൻ നായർ എന്നിവർ അക്കാലത്തും അധ്യാപകരായി പ്രവർത്തിക്കുകയുണ്ടായി .പൂക്കരത്തറ കാരനായിരുന്നു രാമൻമേനോൻ മാഷ് രാവിലെ 8 മണിക്ക് മുമ്പ് തന്നെ സ്കൂളിൽ എത്തുമായിരുന്നു തൊട്ടടുത്തുള്ള ചായ പീടികയിൽ നിന്ന് ഒരു ആപ്പ് ചായയും ഒരു കഷണം പുട്ടും കഴിച്ചു കുട്ടികളുടെ വീട് സന്ദർശിക്കാൻ ഇറങ്ങും ഓരോ വീടും അദ്ദേഹത്തിന് സുപരിചിതമായിരുന്നു . 10 മണിക്ക് സ്കൂളിൽ തിരിച്ചെത്തും . യാത്ര തുടർന്നുകൊണ്ടേയിരുന്നു അതോടൊപ്പം കുട്ടികളുടെ എണ്ണം വർദ്ധിക്കാൻ തുടങ്ങി. സ്കൂൾ രേഖകൾ ചിട്ടയോടെ തയ്യാറാക്കാൻ ബാലൻ മാഷ് ആണ് സഹായിച്ചിരുന്നത് വളരെ നല്ല കൈയക്ഷരം ആയിരുന്നു അദ്ദേഹത്തിന്റെ .ശമ്പളം വാങ്ങിക്കുക എന്ന ലക്ഷ്യത്തിൽ ഉപരിയായി മുഴുവൻ അധ്യാപകരും ഒരേമനസ്സോടെ സ്കൂളിൻറെ അഭിവൃദ്ധിക്കായി പ്രയത്നിച്ചിരുന്നു.