ജി.വി.എച്ച്.എസ്.എസ്. നെല്ലിക്കുത്ത്/വിദ്യാരംഗം
വിദ്യാരംഗം കലാസാഹിത്യ വേദിഉദ്ഘാടനം
കോവിഡിന്റെ പശ്ചാത്തലത്തിൽ ഉദ്ഘാടനം ഓൺലൈൻ ആയിട്ടാണ് നടന്നത്.
https://youtu.be/cCoK7wNGwCM?si=uaGzGDhP17DNwrMT
കോവിഡ് 19 എന്ന മഹാമാരി 2021-22 അധ്യയന വർഷത്തെ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ സുഗമമായ നടത്തിപ്പിന് ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയെങ്കിലും വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടപ്പാക്കാൻ നമുക്ക് കഴിഞ്ഞു.
അതിൻ്റെ തുടക്കമെന്ന നിലയിൽ ' മലയാണ്മ ' എന്നൊരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി എൽ പി. യു.പി ,ഹൈസ്കൂൾ വിഭാഗം വിദ്യാരംഗം ക്ലബിലെ കുട്ടികളെ 'മലയാണ്മ ' യിലെ അംഗങ്ങളാക്കി.
വിദ്യാരംഗം കലാ സാഹിത്യ വേദി
വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ സ്കൂൾ തല ഉദ്ഘാടനം എഴുത്തുകാരനും അധ്യാപകനും ഗായകനുമായ ശ്രീ അനിൽ മങ്കട നിർവ്വഹിച്ചു.തുടർന്ന് ക്ലബ് അംഗങ്ങളുടെ കലാപരിപാടികൾ നടന്നു വിദ്യാരംഗം കലാസാഹിത്യവേദി 19.06.2024
വായനദിന പ്രതിജ്ഞ നടത്തി. കുട്ടികൾ ഏറ്റുചൊല്ലി.പി എൻ പണിക്കർ അനുസ്മരണവും നടത്തി.H M വായനദിന സന്ദേശം നൽകി. 21 6 2024 ൽ ഹൈസ്കൂൾ വിഭാഗം വിദ്യാർഥികൾ ക്കായി പ്രശ്നോത്തരി മത്സരം നടത്തി. മുഹമ്മദ് ഷഹബാസ് 9 E ഒന്നാം സ്ഥാനം, അമയ നന്ദകി 9 A രണ്ടാം സ്ഥാനം ഫാത്തിമ നിത സി പി 10 A മൂന്നാം സ്ഥാനവും നേടി.
22.06.2024
വിദ്യാരംഗം കലാസാഹിത്യവേദിയുടെ ഉദ്ഘാടനം റിട്ടയേഡ് അധ്യാപകനും എഴുത്തുകാരനുമായ പിടി മണികണ്ഠൻ മാഷ് നിർവഹിച്ചു. എച്ച് എം പ്രീതി ടീച്ചർ അധ്യക്ഷയായി. അമയനന്ദകി സ്വാഗതം പറഞ്ഞു. വൈഗ നന്ദിയും പറഞ്ഞു.
28.06.2024
വിദ്യാരംഗം കലാസാഹിത്യ വേദിയിലെ അംഗങ്ങൾ എൻ റേഡിയോ പ്രക്ഷേപണം നടത്തി. ജൂൺ 28 ദിവസത്തിന്റെ പ്രാധാന്യം അവതരിപ്പിച്ചു. കവിത അവതരണവും മാപ്പിളപ്പാട്ട് ആലാപനവും നടത്തി