ഗവ. എച്ച് എസ് തോൽപ്പെട്ടി/പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

ആമുഖം

സ്കൂൾ പരിസ്ഥിതി ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ വളരെ സജീവമായി നടന്നു വരുന്നു. ;ചില പ്രവർത്തനങ്ങൾ താഴെ നൽകുന്നു

തോൽപ്പെട്ടി വന്യജീവിസങ്കേതത്തിലെ ഏകദിന വനയാത്ര
  • ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ ഒരു വാഴത്തോട്ടം കുട്ടികൾ സംരക്ഷിച്ചു വരുന്നു.
  • കൂടാതെ വിവിധ പച്ചക്കറികളും ഫലവൃക്ഷങ്ങളും ഇക്കോക്ലബ് അംഗങ്ങൾ വിദ്യാലയത്തിൽ പരിപാലിക്കുന്നു
  • ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തിൽ ട്രക്കിങ് ,ഫീൽഡ് ട്രിപ്പ് എന്നിവ നടത്തിവരുന്നു.
  • കോവി‍ഡിന്റെ പ്രത്യേക സാഹചര്യത്തിൽ ഈ വർഷങ്ങളിൽ ഓൺലൈൻ ആയാണ് ചില പരിപാടികൾ ഇക്കോ ക്ലബ് സംഘടിപ്പിച്ചത്.
  • സയൻസ് ക്ലബ്ബുമായി ചേർന്ന് നാട്ടുപൂക്കളെക്കുറിച്ച നടത്തിയ ശ്രീ ബാലകൃഷ്ണൻ വി സി നടത്തിയ ഓൺലൈൻ ക്ലാസും തുടർന്ന് നടന്ന ഫോട്ടോഗ്രാഫി മത്സരവുമായിരുന്നു.
  • പക്ഷിനിരീക്ഷണ ദിനത്തോടനുബന്ധിച്ചു പക്ഷിനിരീക്ഷകനായ ശ്രീ പി.എ വിനയൻ "സലീം അലിയുടെ പാതകളിലൂടെ " എന്ന വിഷയത്തിൽ ക്ലാസ്സെടുത്തു.ചില ചിത്രങ്ങൾ പങ്കു വെക്കുന്നു

തോൽപ്പെട്ടി വന്യജീവിസങ്കേതത്തിലെ വനയാത്ര

പരിസ്ഥിതിക്ലബ്ബ് അംഗങ്ങൾക്കായി തോൽപ്പെട്ടിവന്യജീവി സങ്കേതത്തിൽ ഏകദിനട്രക്കിങ് നടത്തി. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും വനത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ക്ലാസ്സുകൾ ഉണ്ടായി. പരിസ്ഥിതി പ്രവർത്തകനായ ശ്രീ അജയൻ മാനന്തവാടി ക്ലാസ്സെടുത്തു. വനംവകുപ്പ് ഉദ്യോഗസ്ഥൻമാരുടെ നേത‍ൃത്വത്തിൽ നടന്ന വനയാത്രയിൽ കാട്ടിലെ പൂക്കളും മരങ്ങളും വന്യജീവികളുടെ ആവാസവും കുട്ടികൾക്ക് കൗതുകമായി. അധിനിവേശസസ്യമായ മഞ്ഞക്കൊന്നകളുടെ തൈകളെ കുട്ടികൾ പിഴുതുമാറ്റി.

ചിത്രശാല