വൈഖരി എന്ന ഞങ്ങളുടെ സ്വന്തം കുട്ടി പത്രം

കുട്ടികളുടെ സർഗാത്മകമായ കഴിവുകൾ നാട്ടുകാരിൽ എത്തിക്കുക, വിദ്യാലയ വാർത്തകൾ കുട്ടികളിലേക്കും രക്ഷിതാക്കളിലേക്കും എത്തിക്കുക, കുട്ടി വായന പ്രോത്സാഹിപ്പിക്കുക, കുട്ടികളുടെ സർഗാത്മക രചനകൾക്ക് ഒരിടം നൽകുക എന്നിങ്ങനെ വിവിധ ഉദ്ദേശങ്ങൾ മുൻനിർത്തി ഞങ്ങളുടെ വിദ്യാലയം ഏറ്റെടുത്ത ഒരു പരിപാടിയാണ് വൈഖരി എന്ന കുട്ടി പത്രം. നിറയെ വിശേഷങ്ങളും വാർത്തകളും കുട്ടി രചനകളുമായി എത്തുന്ന ഈ പത്രം കുട്ടികളുടെ പ്രിയ തോഴൻ ആയി മാറി കഴിഞ്ഞു.

2020 നവംബർ ഒന്നാം തീയതി വൈഖരി പത്രത്തിലെ ഒന്നാം ലക്കവും , 2021 നവംബർ ഒന്നാം തീയതി പത്രത്തിന്റെ രണ്ടാം ലക്കവും സ്കൂളിൽ പ്രസിദ്ധീകരിക്കുകയുണ്ടായി.

വൈഖരി ലക്കം 1
വൈഖരി ലക്കം 2
വൈഖരി ലക്കം 2