ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/ജൂനിയർ റെഡ് ക്രോസ്-17

Schoolwiki സംരംഭത്തിൽ നിന്ന്

ചരിത്രം

1929-ൽ പാലക്കാട് സെന്റ് തോമസ് മിഷൻ സ്ക്കൂളിലാണ് മലയാളക്കരയിലെ ആദ്യ ജെ ആർ സി യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്.1987-88 അധ്യയനവർഷമാണ് കടയ്ക്കൽ ഹൈസ്ക്കൂളിൽ ജെ ആർ സി യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്. യൂണിറ്റിന്റെ സ്ഥാപകപ്രസിഡന്റ്ശ്രീമതി എം എസ് സൈനബാ ബാവിയും യൂണിറ്റിന്റെ സ്ഥാപക കൗൺസിലർ ശ്രീ വി വിജയനുമാണ്.31-05-2015-ൽ സർവ്വീസിൽനിന്നും വിരമിക്കുന്നതുവരെ തുടർച്ചയായി 28 വർഷം ശ്രീ വി വിജയൻ കൗൺസിലർ സ്ഥാനത്ത് തുടർന്നു.ഇപ്പോൾ 'ശ്രീമതി വി വിനിതകുമാരി' ഈ സ്ഥാനം വഹിക്കുന്നു.

ആദ്യ മാതൃകാ യൂണിറ്റ്

Redcross

1987-88 അധ്യയനവർഷമാണ് കടയ്ക്കൽ ഹൈസ്ക്കൂളിൽ ജെ ആർ സി യൂണിറ്റ് പ്രവർത്തനമാരംഭിച്ചത്.പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവുമധികം വിദ്യർത്ഥികൾ പഠിക്കുന്ന വിദ്യലയമാണിത്.കേരളത്തിന്റെ തെക്കൻ മലയോര പ്രദേശത്താണ് ഈ സരസ്വതീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.ആദ്യകാലംമുതൽ ജെ ആർ സി യൂണിറ്റ് ഏറ്റെടുത്ത പ്രവർത്തനങ്ങളെല്ലാംതന്നെ ഈ പ്രദേശത്തിന്റെ പ്രത്യേകതകൾ പരിഗണിച്ചുകൊണ്ടുള്ളവയായിരുന്നു.ഒട്ടനവധി ജീവകാരുണ്യക്ഷേമപ്രവർത്തങ്ങൾ നിരന്തരം നടത്തിയത് വിലയിരുത്തിയാണ് ഈ സ്ക്കൂളിന് 2003-ൽ മാതൃകാ യീണിറ്റ് പദവി ലഭിച്ചത്.ആ പദവി കാത്തു സൂക്ഷിക്കാനുതകുന്ന പ്രവർത്തനങ്ങൾ ഇന്നും ചെയ്തുവരുന്നു.

ഓണക്കോടിയും ഓണക്കിറ്റും

2018-19 വർഷവും മുൻവർഷങ്ങളിലെപ്പോലെ സ്ക്കൂളിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി ഓണക്കോടിയും ഓണക്കിറ്റും വിതരണം ചെയ്യുന്നു.അദ്ധ്യാപകരിൽ നിന്നും കടയ്കൽ ദേശത്തെ സുമനസ്സുകളിൽ നിന്നും സ്വരൂപിയ്ക്കുന്ന തുകയുപയോഗിച്ച് അറുപതിൽപ്പരം കുട്ടികൾക്ക് ഇത്തരത്തിൽ ഓണക്കോടിയും ഓണക്കിറ്റും 2017 ആഗസ്റ്റ് മാസം 17 വെള്ളിയാഴ്ച് വിതരണം ചെയ്യും.ഈ വർഷത്തെ മഴക്കെടുതികളുടെ പശ്ചാത്തലത്തിൽ പൊതുപരിപാടികൾ ഒഴിവാക്കിക്കൊണ്ട് സ്ക്കൂൾ അസംബ്ലിയിൽ നടക്കുന്ന ലളിതമായ ചടങ്ങിൽ വച്ചാണ് ഇവ വിതരണം ചെയ്യുക.