നൊച്ചാട് എച്ച്. എസ്സ്.എസ്സ്./68.20 റേഡിയോ നൊച്ചാട്
68.20 റേഡിയോ നൊച്ചാട്:
നൊച്ചാട് ഹയർ സെക്കണ്ടറി സ്കൂളിന്റെ സ്വന്തം റേഡിയോ പരിപാടിയാന്ന് 68.20 റേഡിയോ നൊച്ചാട്. സ്‍കൂൾ ആരംഭിച്ച വർഷമായ 1968 ഉം സ്‍കൂൾ റേഡിയോ ആരംഭിച്ച വർഷമായ 2020 ന്റെയും ഓർമ്മയ്‍ക്കായാണ് 68.20 റേഡിയോ നൊച്ചാട് എന്ന പേര് തെരഞ്ഞെടുത്തത്. അന്നത്തെ എം എൽ എ ടി.പി. രാമകൃഷ്‍ണൻ സാറാണ് റേഡിയോ നൊച്ചാട് ഉദ്ഘാടനം ചെയ്‍തത്.
25-30 മിനുട്ട് ദൈർഘ്യമുള്ള ഓരോ എപ്പിസോഡുകൾ ഓരോ മാസവും പുറത്തിറക്കുന്നു .കൂടാതെ ഓരോ പ്രത്യേക ദിവസങ്ങളുമായ് ബന്ധപ്പെട്ട സ്‍പെഷ്യൽ എപ്പിസോഡുകളും പുറത്തിറക്കുന്നു. ഓരോ സെഗ്‍മെൻറ് (റ്വ്യത്യസ്‍ത ഇനങ്ങൾ ) തെരഞ്ഞെടുത്ത്, ഓഡിയോ റെക്കോർഡ് ചെയ്‍ത് എഡിറ്റ് ചെയ്യുന്നത് സ്‍കൂളിലെ വിദ്യാർത്ഥികളുടെ തന്നെ മേൽനോട്ടത്തിലാണ്. ഓരോ എപ്പിസോഡുകളും അപ്‍ലോഡ് ചെയ്‍ത് അതിന്റെ ലിങ്കുകൾ ക്ലാസ്സ് ഗ്രൂപ്പുകളിലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.