യു.പി.എസ്സ് മുരുക്കുമൺ/പ്രാദേശിക പത്രം
വിദ്യാരംഗം കലാ സാഹിത്യ വേദി-ശില്പശാല
വിദ്യാരംഗം കലാ സാഹിത്യ വേദി 2021.22 അധ്യയന വർഷത്തെ ശില്പശാലകൾ ഡിജിറ്റലായും ഓൺലൈൻ ആയും നടത്താൻ തീരുമാനിച്ചിരിക്കുന്നു.7 ഇനങ്ങളിലാണ് ശില്പശാലകൾ നടത്തുന്നത്.ഒരു കുട്ടിയ്ക്ക് ഒരു ഇനത്തിന് മാത്രമേ പങ്കെടുക്കാൻ കഴിയൂ.എല്ലാ വിഭാഗത്തിനും വ്യക്തിഗത മത്സരമാണ് നടത്തുന്നത്.
മത്സരയിനങ്ങൾ താഴെ തന്നിരിക്കുന്നു
1. കഥ
2. കവിത
3.ചിത്രരചന (കോവിഡ് കാലത്തെ ആശുപത്രി )
4 . അഭിനയം
5. പുസ്തകാസ്വാദനം
6 .കാവ്യാ ലാപനം
7. നാടൻപാട്ട്.
തിരികെ സ്കൂളിലേക്ക്-ബോധവത്കരണ ക്ലാസ്സ്
26/10/2021 ന് ഉച്ചയ്ക്ക് 2 മണിക്ക് നിലമേൽ ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ രക്ഷിതാക്കൾക്ക് വേണ്ടി ഒരു ബോധവൽക്കരണ ക്ലാസ്സ് ഒരു ക്ലാസ്സ് രക്ഷകർത്താക്കൾക്കു വേണ്ടി സ്കൂളിൽ വച്ച് നടത്തുന്നതാണ്. നവംബർ ഒന്നു മുതൽ കുട്ടികളെ സ്കൂളിൽ വിടുന്ന രക്ഷിതാക്കൾ നിർബന്ധമായും ക്ലാസിൽ പങ്കെടുക്കേണ്ടതാണ്.കോവിഡ് കാലത്ത് കുട്ടികളെ സ്കൂളിലേയ്ക്ക് അയയ്ക്കുമ്പോൾ രക്ഷാകർത്താക്കൾ പാലിക്കേണ്ട കാര്യങ്ങൾ ചർച്ച ചെയ്യും.