എം ജി റ്റി എച്ച് എസ്സ് മുഖത്തല/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പരിസ്ഥിതി എന്നാൽ ഒരു ജീവിക്ക് ചുറ്റുമുള്ള എല്ലാ ജൈവികവും അജൈവികവുമായ പദാർത്ഥങ്ങൾ ഉൾപ്പെടുന്നതാണ്.നമുക്ക് കിട്ടിയ വരദാനമാണ് പരിസ്ഥിതി.സകല ജീവജാലങ്ങളുടെയും ആവാസവ്യവസ്ഥ നിലകൊള്ളുന്നത് പരിസ്ഥിതിയെ ആശ്രയിച്ചാണ്. കാറ്റും മഴയും മണ്ണും മഞ്ഞും പുഴയും എല്ലാം പരിസ്ഥിതിയിൽ ഉൾപ്പെടുന്നു.അവ പരിസ്ഥിതിയെ സുന്ദരമാക്കിത്തീർക്കുന്നു. ആധുനിക കാഴ്ചപ്പാടുകളനു സരിച്ച് മനുഷ്യൻ്റെ അമിതമായ കൈകടത്തലുകളില്ലാത്ത പരിസ്ഥിതിയും അതിലെ ജീവജാലങ്ങളും പരസ്പരാശ്രയ ത്തിൽ കഴിയുന്ന ഇടങ്ങൾ സന്തുലിതമായ പരിസ്ഥിതി എന്ന സങ്കൽപത്തിന് ചേർന്നവയാണ്. മണ്ണ്, ജലം, വായു അനുഭവപ്പെടുന്ന കാലാവസ്ഥ തുടങ്ങിയവ ഓരോ വിഭാഗത്തിലെയും പരിസ്ഥിതിയുടെ അഭിവാജ്യ ഘടകങ്ങളാണ്. ഇന്ന് പരിസ്ഥിതി ഏറെ വെല്ലുവിളി കൾ നേരിടുന്നു. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ മനുഷ്യൻ്റെ വികാസങ്ങൾക്കു വേണ്ടി തകിടം മറിക്കുമ്പോൾ പ്രകൃതിയുടെ താളം തെറ്റുന്നു. പരിസ്ഥിതിയെ സംരക്ഷിക്കാതെ മനുഷ്യന് നിലനിൽപ്പ് ഇല്ല. പരിസ്ഥിതിയെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്താൽ ഭൂമി ഒരു സ്വർഗ്ഗമായിത്തീരും
സാങ്കേതിക പരിശോധന - Sai K shanmugam തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കൊല്ലം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചാത്തന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കൊല്ലം ജില്ലയിൽ 15/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ പരിശോധിച്ച ലേഖനം