ഗവൺമെന്റ് വി. എച്ച്. എസ്. എസ്. വീരണകാവ്/സൗകര്യങ്ങൾ/കിഫ്ബിയുടെ പുതിയ കെട്ടിടം

കിഫ്ബിയുടെ പുതിയ കെട്ടിടം

പഴയ ആസ്‍ബസ്റ്റോസ് ഷീറ്റ് കെട്ടിടങ്ങൾക്ക് പകരം ഒരു കോടിയുടെ പുതിയ കെട്ടിടം സ്കൂളിനായി അനുവദിച്ചുകിട്ടിയത് സ്കൂളിന്റെ വളർച്ചയുടെ ചരിത്രത്തിലെ അവിസ്മരണീയമായ ഒരു ഏടാണ്.കേരളസർക്കാർ പൊതുവിദ്യാലയങ്ങളെ വികസനത്തിലേയ്കക്ക് നയിക്കാനായി അനുവദിച്ച ഈ കെട്ടിടത്തിന്റെ കല്ലിടൽ ബഹു.എം.എൽ.എ ജി സ്റ്റീഫൻ അവർകൾ നടത്തി.ആനാകോട് വാർഡ് മെമ്പർ ശ്രീ.ജിജിത്ത് ആർ നായർ കല്ലിടൽ ചടങ്ങിൽ സന്നിഹിതനായിരുന്നു.ഈ പുതിയ കെട്ടിടം വരുന്നതോടെ സ്കൂളിന്റെ മുഖഛായ മാറുമെന്നതിൽ സംശയമില്ല.