ജി യു പി എസ് കിനാലൂർ -ഗണിതശാസ്ത്ര ക്ലബ്ബ്
ജി യു പി എസ് കിനാലൂർ -ഗണിതശാസ്ത്രക്ലബ്ബ്
പ്രവർത്തന റിപ്പോർട്ട് 2021 22
കോവിഡ് കാലത്ത് പഠനം ഓൺലൈനിൽ ആയതിനാൽ ക്ലബ്ബ് പ്രവർത്തനങ്ങൾ ഓൺലൈനിലൂടെ നടത്തുന്നതിനായി ആയി 'ജൂനിയർ മാത്സ് 'എന്ന വാട്സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെ കുട്ടികൾക്ക് ഗണിത പ്രവർത്തനങ്ങൾ നൽകി
പ്രവർത്തനം 1
ആഗസ്ത് 15 സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് പതാക നിർമ്മാണം എന്ന പ്രവർത്തനം കുട്ടികൾക്ക് നൽകി. പതാക നിർമ്മാണത്തിലെ ഗണിതാശയങ്ങൾ പരിചയപ്പെടുത്തുന്ന വീഡിയോകൾ കുട്ടികൾക്ക് അയച്ചുകൊടുത്തു. വീഡിയോകൾ കണ്ടു മനസ്സിലാക്കി കുട്ടികൾ വീടുകളിൽനിന്ന് പതാകകൾ നിർമ്മിച്ച് വാട്സാപ്പ് ഗ്രൂപ്പുകളിൽ അതിന്റെ ചിത്രങ്ങൾ കൈമാറി.
പ്രവർത്തനം 2
ഓണാഘോഷത്തിന്റെ ഭാഗമായി ഗണിത പൂക്കളം എന്ന പ്രവർത്തനം നടന്നു. കുട്ടികൾക്ക് ജാമിതീയ പാറ്റേണുകൾ വരയ്ക്കുന്ന വിധം പരിചയപ്പെടുത്തുന്ന വീഡിയോകൾ ഗ്രൂപ്പുകളിൽ അയച്ചു കൊടുത്തു അതിലെ ഗണിത ആശയങ്ങളും പരിചയപ്പെടുത്തി. കുട്ടികൾ ജാമിതീയ പാറ്റേണുകൾ നിർമ്മിച്ച് ചിത്രങ്ങൾ ഗ്രൂപ്പുകളിൽ കൈമാറി.
നവംബർ ഒന്നിന് ഓഫ് ലൈൻ ക്ലാസുകൾ ആരംഭിച്ചശേഷം ക്ലബ്ബ് പ്രവർത്തനങ്ങൾ ക്ലാസ് റൂമുകളിൽ സജീവമാക്കി. ഇടവേളകളിൽ ക്ലാസ് റൂമുകളിൽ വിവിധതരം പസിലുകൾ നൽകി കുട്ടികൾക്ക് ഉത്തരം കണ്ടെത്താനുള്ള അവസരങ്ങൾ ഉണ്ടാക്കി.
പ്രവർത്തനം 3
ഡിസംബർ 22ന് ദേശീയ ഗണിത ശാസ്ത്ര ദിനവുമായി ബന്ധപ്പെട്ട് കുട്ടികൾ നിർമ്മിച്ച ജാമിതീയ പാറ്റേണുകളുടെ പ്രദർശനം സ്കൂളിൽ സംഘടിപ്പിച്ചു. ഓരോ കുട്ടികളും അവർക്ക് ഇഷ്ടപ്പെട്ട ഒരു ഗണിതപസിൽ ക്ലാസ്സിൽ അവതരിപ്പിക്കാൻ അവസരം നൽകി. ശ്രീനിവാസ രാമാനുജൻ എന്ന ഗണിതശാസ്ത്ര പ്രതിഭയെ പരിചയപ്പെടുത്തുന്ന വീഡിയോകൾ ക്ലാസ് റൂമുകളിൽ പ്രദർശിപ്പിച്ചു.