ഡോ.അംബേഡ്കർ.ജി.എച്ച്. എസ്.എസ്.കോടോത്ത്/സാമൂഹ്യ ഇടപെടലുകൾ
സാമൂഹികമായ ഉത്തരവാദിത്തം നിറവേറ്റുന്നതിലേക്കായി നിരന്തരമായ സക്രിയമായ ഇടപെടലുകളിലൂടെ മാത്രമേ ഒരു സമൂഹം പുരോഗതി പ്രാപിക്കുകയുള്ളു.സ്കൂളിന്റെ സാമൂഹ്യ ഇടപെടലുകൾ വിദ്യാർത്ഥികളിൽ സാമൂഹികമായ ഉത്തരവാദിത്തം എന്ന മഹത്തായ സന്ദേശമാണ് രൂപപ്പെടുത്തുന്നത്.പൊതു സമൂഹത്തിന്റെ ക്രിയാത്മകമായ ഇടപെടലുകളിലൂടെ ശക്തിപ്പെടുന്ന സ്കൂൾ എന്ന പൊതു സ്ഥാപനം തിരികെ സമൂഹത്തിന് സഹായകമാകണം എന്ന സന്ദേശം വിദ്യാർത്ഥികളിൽ വളർത്തിയെടുക്കണമെങ്കിൽ അത്തരത്തിലുള്ള പ്രവർത്തനങ്ങൾ സ്കൂളിന്റെ ഭാഗത്തുനിന്നും പൊതു സമൂഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത് ആവശ്യമാണ്.വിദ്യാർത്ഥികളിൽ സാമൂഹിക സഹകരണ മനോഭാവം വളർത്തുന്ന നിരവധി പ്രവർത്തനങ്ങൾ സ്കൂൾ നടത്തിയിട്ടുണ്ട്.
കരുതലിനായ് ഒരു കൈത്താങ്ങ്

- വിദ്യാർത്ഥികൾ തിരികെ വിദ്യാലയത്തിലെത്തുമ്പോൾ കരുതലായ് അഭ്യുദയകാംക്ഷികളും സംഘടനകളും :
കോവിഡ് പ്രോട്ടോക്കോൾ പാലിക്കുന്നതിനായി സ്കൂളിന് കൈത്താങ്ങായി തെർമൽ സ്കാനറുകൾ നൽകി എൻ.ജി.ഒ യൂണിയൻ സർവ്വീസ് സംഘടന മാതൃകയായി.ഹെഡ്മിസ്ട്രസ് സനിത ഇ തെർമൽ സ്കാനർ ഏറ്റുവാങ്ങി.

- കോവിഡ് കാലത്തെ വിദ്യാർത്ഥികളുടെ സുരക്ഷയ്ക്കായി പത്താം ക്ലാസ്സിലെ നന്ദന രാജന്റെ രക്ഷിതാവ് രാജൻ സ്കൂളിന് സാനിറ്റൈസറും മാസ്കും നൽകി.ഹെഡ്മിസ്ട്രസ് സനിത ഇ തെർമൽ സ്കാനർ ഏറ്റുവാങ്ങി.
ഉച്ചഭക്ഷണ പദ്ധതിയുടെ ഭാഗമായുള്ള സോഷ്യൽ ഓഡിറ്റിംഗ് നടന്നു.07.03.2022
കോടോത്ത് ഡോ.അംബേഡ്കർ ഗവ.ഹയർ സെക്കന്ററി സ്കൂൾ ഉച്ച ഭക്ഷണ പദ്ധതിയുടെ നടത്തിപ്പ് പരിശോധന നടന്നു.ബന്ധപ്പെട്ട ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശിക്കുകയും ഉച്ച ഭക്ഷണ വിതരണവും നടത്തിപ്പും പരിശോധിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്തു.ഇതിന്റെ തുടർച്ചയായി 07.03.2022 ന് ഉച്ചക്ക് 1 മണിക്ക് സോഷ്യൽ ഓഡിറ്റ് പബ്ലിക് ഹിയറിംഗ് നടന്നു.കോടോം ബേളൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പി.ശ്രീജ പരിപാടി ഉദ്ഘാടനം ചെയ്തു.ഉച്ച ഭക്ഷണ പദ്ധതിയുടെ സോഷ്യൽ ഓഡിറ്റ് റിസോഴ്സ് പേഴ്സൺ മുകുന്ദൻ പി കെ പരിശോധനാ റിപ്പോർട്ട് പബ്ലിക് ഹിയറിംഗിന്റെ ഭാഗമായി അവതരിപ്പിച്ചു.സ്കൂൾ ഉച്ചഭക്ഷണ പരിപാടിയിലെ മികവുകളും വരുത്തേണ്ട മാറ്റങ്ങളും അവതരിപ്പിച്ചു.ചടങ്ങിൽ പഞ്ചായത്ത് മെമ്പർ പി കുഞ്ഞികൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.പി.ടി.എ പ്രസിഡണ്ട് എം.ഗണേശൻ സ്വാഗതവും സീനിയർ അസിസ്റ്റന്റ് എ.എം.കൃഷ്ണൻ നന്ദിയും പറഞ്ഞു.റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ പങ്കെടുത്തു കൊണ്ട് മുൻ പി.ടി.എ പ്രസിഡണ്ട് കെ.വി.കേളു, പി.ടി.എ ഭാരവാഹികൾ,ഉച്ചഭക്ഷണ പരിപാടിയുടെ ചുമതലയുള്ള അധ്യാപകരായ ബിജു തോമസ്,പുഷ്പ വിൻസന്റ്,പാചകത്തൊഴിലാളികൾ,വിദ്യാർത്ഥി പ്രതിനിധികൾ ,രക്ഷിതാക്കൾ എന്നിവർ സംസാരിച്ചു.സ്കൂൾ ഉച്ച ഭക്ഷണ പദ്ധതി മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾപ്പെടുത്തി ചർച്ചക്കുള്ള മറുപടി പറയുകയും ഉച്ച ഭക്ഷണ പദ്ധതി കാര്യക്ഷമമാക്കുന്നതിനുള്ള നയപ്രഖ്യാപനവും ഹെഡ്മിസ്ട്രസ് സനിത ഇ നടത്തി.