ലോക്ക് ഡൌൺ എന്നൊരു പേരിട്ടു
വീട്ടിലിരിപ്പ് തുടങ്ങീട്ട്
നാളുകൾ പലതു കഴിഞ്ഞിട്ടും
മാറുന്നില്ല വൈറസ്
പകർച്ച വ്യധികൾ പലതുണ്ട്
പകരൻ വഴികൾ പലതുണ്ട്
വീട്ടിൽ തന്നെ ഇരിപ്പല്ലേ
വൃത്തിയും വെടിപ്പും ആക്കണ്ടേ
വ്യക്തി ശുചിത്വം പാലിച്ചു
പരിസരശുചിത്വം മാറ്റനായി
വീടോരുമൊത്തൊരു ദിനമായി
മാറി വരുന്നു ലോക്ക് ഡൌൺ
കൊഞ്ചി കുഴഞ്ഞും കുശലം പറഞ്ഞും
അകലം നോക്കി അടുപ്പം നോക്കി
ജാഗ്രതയോടെ ഇരിപ്പാണ്
ലോക്ക് ഡൌൺ എന്നൊരു പേരിട്ടു
ജാഗ്രതയോടെ ഇരിപ്പാണ്