ജി.എച്ച്.എസ്.എസ്. കുഴിമണ്ണ/സ്കൗട്ട്&ഗൈഡ്സ്
വിദ്യാർഥികളിൽ നല്ല സ്വഭാവ രൂപീകരണം, നല്ല ആരോഗ്യം, കഴിവുകൾ വികസിപ്പിക്കുക, സേവന മനോഭാവം വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളുമായി സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് പ്രവർത്തിക്കുന്നു .2017 മുതൽ സ്കൂളിൽ സ്കൗട്ട് ആൻഡ് ഗൈഡ് പ്രവർത്തനം നടന്നു വരുന്നു.ഹയർ സെക്കൻഡറി വിഭാഗത്തിലാണ് ഗ്രൂപ്പ് പ്രവർത്തനം നടന്നു വരുന്നത്.ഒന്നാം വർഷത്തെയും രണ്ടാം വർഷത്തെയും ബാച്ചുകളായി 32 കുട്ടികൾ ഉണ്ട്.കോവിഡിൻ്റെ അതിതീവ്ര വ്യാപനം കാരണം കാര്യമായ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞിരുന്നില്ല.ഓഫ് ലൈൻ ക്ലാസ്സുകൾ ആരംഭിച്ചശേഷം സ്കൂളുമായി ബന്ധപ്പെട്ട വിവിധ സേവന പ്രവർത്തനങ്ങളിൽ കുട്ടികൾ പങ്കാളികളാകുന്നു.സ്കൗട്ട് ആൻഡ് ഗൈഡുമായി ബന്ധപ്പെട്ട് കുട്ടികൾക്കുള്ള പരിശീലനങ്ങൾ പൂർത്തീകരിച്ചിട്ടുണ്ട്.ഓഫ് ലൈൻ കാലത്ത് കുട്ടികൾക്കായി ഒരു ആരോഗ്യ സെമിനാർ സംഘടിപ്പിച്ചു.റിട്ട. ഹെൽത്ത് ഇൻസ്പെക്ട്ടർ അസീസ് സാർ ക്ലാസ്സിന് നേതൃത്വം നൽകി.പ്രിൻസിപ്പൽ ജോൺ ക്രിസ്റ്റഫർ ഉദ്ഘാടനം ചെയ്തു.രാജ്യ പുരസ്ക്കാർ പരീക്ഷയിൽ രണ്ടാം വർഷത്തിലെ മുഴുവൻ വിദ്യാർഥികളും വിജയിച്ചു.ഹയർ സെക്കൻഡറി വിഭാഗം അധ്യാപകൻ കെ.സുബ്രഹ്മണ്യനാണ് സ്കൗട്ട് മാസ്റ്റർ. കൊമേഴ്സ് വിഭാഗം അധ്യാപിക ഹഫ്സ ടീച്ചർ ഗൈഡ്മിസ്ട്രസ്സായും പ്രവർത്തിച്ചു വരുന്നു.



ട്രാഫിക് ബോധവൽക്കരണം