വന്യജീവി ദിനാചരണം
ഇന്ത്യൻ വന്യജീവി സംരക്ഷണത്തിന്റെ ദീർഘകാല ലക്ഷ്യങ്ങളെ കുറിച്ച് അവബോധം വളർത്തുന്നതിനായി ഇന്ത്യൻ വന്യജീവി ബോർഡ് രൂപീകരിക്കുകയും 1952 ൽ വന്യജീവി വാരം എന്ന ആശയം ഉദിക്കുകയും ചെയ്തു.തുടക്കത്തിൽ 1955 വന്യജീവി ദിനം ആഘോഷിച്ചു.പിന്നീട് 1957 ൽ അത് വന്യജീവി വാരാഘോഷമായി മാറി .നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയുടെ ജന്മദിനമായ ഒക്ടോബർ 2 മുതൽ 8 വരെ ദേശീയ വന്യജീവി വാരമായി എല്ലാവർഷവും ആഘോഷിക്കുന്നു.
5 -10 -20 21 ൽ ദേശീയ തലത്തിൽ ആഘോഷിക്കപ്പെട്ട അറുപത്തിയേഴാമത് വന്യജീവിദിനാചരണത്തിൽ പുന്നത്തുറ സെൻറ് ജോസഫ്സ് സ്കൂളിലെ അധ്യാപകരും അനധ്യാപകരും വിദ്യാർത്ഥികളും സജീവമായി പങ്കെടുത്തു.സസ്യജാലങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ആണ് എല്ലാ വർഷവും വന്യജീവി വാരം ആഘോഷിക്കുന്നതെന്നും നാം ഓരോരുത്തർക്കും അതിനുള്ള കടമ ഉണ്ടെന്നും അധ്യാപകർ കുട്ടികളെ ബോധവാന്മാരാക്കി . പ്രധാനാധ്യാപികയുടെ നേതൃത്വത്തിൽ അന്നേദിവസം സ്കൂളിൽ എത്തിച്ചേർന്ന സ്റ്റാഫ് വന്യജീവി സംരക്ഷണ പ്രതിജ്ഞ എടുത്തു .ഓൺലൈനിലൂടെ ക്ലാസ് അധ്യാപകർ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലികൊടുക്കുകയും ക്ലാസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ വീഡിയോ ഷെയർ ചെയ്യുകയും ചെയ്തു .
കേരളത്തിന്റെ കാടുകളും പുഴകളും വന്യജീവികളും എല്ലാം നമ്മുടെ സ്വത്താണെന്നും നിലനിൽപ്പാണ് എന്നും അഭിമാനമാണെന്നും വരും തലമുറയുടെ അവകാശമാണെന്നും ഇവയെ നശിപ്പിക്കാൻ ഒരു ശക്തിയെയും അനുവദിക്കില്ലെന്നും കാടും ജലസമൃദ്ധിയും പച്ചപ്പും സംരക്ഷിക്കുമെന്നും എല്ലാവരും പ്രതിജ്ഞയെടുത്തു. കാടിന്റെ കാവൽക്കാരാണ് നാമോരോരുത്തരും എന്ന് കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിച്ചതാണ് ഈ ദിനാചരണത്തിന്റെ വിജയം