ജി.യു.പി.എസ് മുഴക്കുന്ന്/പ്രവൃത്തിപരിചയ ക്ലബ്

വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ കൊണ്ട് സ്കൂളിന് വിവിധ ക്ലബ്ബുകൾ മത്സരബുദ്ധ്യാ പ്രവർത്തിക്കുമ്പോൾ അതിന് ഒരു തിലകക്കുറിയായി നിർവഹിക്കപ്പെട്ട പ്രവർത്തനങ്ങൾ പ്രവൃത്തിപരിചയ ക്ലബ്ബിൻറെ നേതൃത്വത്തിൽ നടത്തപ്പെട്ടു... ക്ലബ്ബിൻറെ നായകനായി പ്രവർത്തിക്കുന്ന അമർനാഥ് മാസ്റ്ററുടെ സ്വാഭാവിക പ്രവർത്തനങ്ങളിൽ നിന്ന് മികച്ച രണ്ട് ഉദാഹരണങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് തുടങ്ങാം.... സോപ്പ് നിർമ്മാണവും, ലോഷൻ നിർമ്മാണവും ആയിരുന്നു അവ... ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ സാനിറ്റൈസർ നിർമ്മാണത്തിലും അദ്ദേഹം തൽപരനായി പ്രവർത്തിക്കുന്നു...

   തെരഞ്ഞെടുക്കപ്പെട്ട കുട്ടികളെ സാക്ഷിനിർത്തി എല്ലാ അധ്യാപകർക്കും ഇടവേളകൾ നൽകി പങ്കാളികളാക്കി അദ്ദേഹം നടത്തിയ പ്രവർത്തനമായിരുന്നു സോപ്പ് നിർമാണം... നമ്മൾ നിത്യേന ഉപയോഗിക്കുന്ന വിവിധ സുഗന്ധങ്ങൾ നിറഞ്ഞ സോപ്പുകൾ എങ്ങനെ വളരെ എളുപ്പത്തിലും ലളിതമായും ഉണ്ടാക്കാം എന്ന് ഈ ശില്പശാലയിൽ കൂടി അദ്ദേഹം കാണിച്ചു തന്നു..

അസംസ്കൃതവസ്തുക്കൾ ആയ വെളിച്ചെണ്ണ, സ്റ്റോൺ പൗഡർ , പ്ലാസ്റ്റിക് സോഡാ മുതലായ വസ്തുക്കൾ പ്രേക്ഷകരായ ഞങ്ങൾക്ക് പരിചയപ്പെടുത്തിക്കൊണ്ട് അദ്ദേഹം സോപ്പ് നിർമാണത്തിന്റെ പ്രാഥമിക ഘട്ടത്തിലേക്ക് കടന്നു....

        വെളിച്ചെണ്ണയും കാസ്റ്റിക് സോഡയും ലയിപ്പിച്ച്  കളറുകൾ ചേർത്ത് കുട്ടികളെയും അധ്യാപകരെയും കൊണ്ട് നിശ്ചിതസമയം ഇളക്കി അനുയോജ്യമായ അച്ചിൽ   സോപ്പുകൾ തയ്യാറാക്കി   സുരക്ഷിതമായ സ്ഥലത്ത് സൂക്ഷിച്ചു... പിറ്റേദിവസം ഓരോ അച്ചിൽ നിന്നും സോപ്പുകൾ വേർപെടുത്തി, ചെറിയ കവറുകളിലാക്കി വലിയൊരു വിസ്മയം അദ്ദേഹം സൃഷ്ടിച്ചു..
    നിർമ്മാണ വേളയിൽ കാണികളായി നിന്ന കുട്ടികൾക്കും അധ്യാപകർക്കും ഇതൊരു നവ്യാനുഭവം ആയിരുന്നു... സോപ്പ് നിർമാണത്തിന് ആവശ്യമായ  കിറ്റ് അനുയോജ്യമായ അളവിൽ  ഉപയോഗിച്ചാൽ ആർക്കും സ്വന്തം വീട്ടിൽ സോപ്പ് നിർമ്മിക്കാമെന്ന ഒരു ആത്മവിശ്വാസം അദ്ദേഹം ഈ പ്രവർത്തനത്തിലൂടെ എല്ലാവർക്കും പകർന്നു തന്നു...

പ്രവർത്തിച്ചു പഠിക്കുക എന്ന മഹത് സന്ദേശം അധ്യാപകരിലും വിദ്യാർഥികളിലും പകർന്നുനൽകിയ ഒരു പ്രത്യേക പഠനാന്തരീക്ഷം ആയിരുന്നു ശ്രീ. അമർനാഥ് മാസ്റ്റർ ഒരുക്കിയ ഈ വിസ്മയം..

പ്രവൃത്തിപരിചയ ക്യാമ്പ്...ലോഷൻ നിർമാണം

🔥🔥🔥🔥🔥🔥🔥🔥🔥

*പ്രവൃത്തിപരിചയ ക്യാമ്പ് *

ലോഷൻ നിർമാണം

🔥🔥🔥🔥🔥🔥🔥🔥

ചുരുങ്ങിയ ചെലവിലും എളുപ്പത്തിലും നമുക്ക് നിത്യവും ആവശ്യമായ പല വസ്തുക്കളും വീട്ടിൽ തന്നെ ഉണ്ടാക്കാം എന്ന ആശയം പ്രാവർത്തികമാ ക്കുകയായിരുന്നു സ്കൂളിൽ സംഘടിപ്പിച്ച പല പ്രവർത്തിപരിചയ ക്യാമ്പുകളിലൂടെയും അമർനാഥ് മാസ്റ്റർ... ധാരാളം പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തുവരുന്നു.. വളരെ എളുപ്പത്തിൽ കവറുകൾ ഉണ്ടാക്കുന്നതും, വിവിധ ഗണിത രൂപങ്ങൾ കടലാസുകൾ കൊണ്ട് നിർമ്മിക്കുന്നതും, പേപ്പർ ബാഗ് നിർമ്മാണവും, നൂലുകൾ കൊണ്ടുള്ള ചില വിസ്മയങ്ങളും, മെറ്റൽ എൻഗ്രേവിങ്, പാഴ്‌വസ്തുക്കൾ കൊണ്ട് രൂപങ്ങൾ ഉണ്ടാക്കൽ തുടങ്ങി എണ്ണമറ്റ കരവിരുതുകൾ അദ്ദേഹത്തിൽനിന്ന് ഞങ്ങളുടെ വിദ്യാലയത്തിന് ലഭ്യമായിട്ടുണ്ട്.. വളരെ ശ്രദ്ധിക്കപ്പെട്ട ഒരു പ്രവർത്തനം ആയിരുന്നു ചുരുങ്ങിയ ചെലവിൽ ഉള്ള ലോഷൻ നിർമാണം.. ഇതിനായി ഒരു ലഘു ക്യാമ്പ് അദ്ദേഹം സ്കൂളിൽ സംഘടിപ്പിച്ചു... കുട്ടികളും അധ്യാപകരും ഇതിന് സാക്ഷികളായി..

      ആവശ്യമായ അസംസ്കൃത വസ്തുക്കൾ അവശ്യമായ അളവിൽ  കൂട്ടിച്ചേർത്ത് ലോഷൻ ഉണ്ടാക്കുന്ന വിധം അദ്ദേഹം കുട്ടികൾക്കും അധ്യാപകർക്കുമായി വിശദീകരിച്ചുകൊടുത്തു... ഇതിന് ആവശ്യമായ അസംസ്കൃത വസ്തുക്കൾ ഏതെന്നും അവ ലഭ്യമാവുന്ന സ്ഥലങ്ങളും അദ്ദേഹം പരിചയപ്പെടുത്തി... ലിക്വിഡ് സോപ്പ്, ഫെനോയിൽ, വെള്ളം, സുഗന്ധത്തിനായുള്ള എസൻസ് എന്നിവ കൃത്യമായ അളവിൽ ചേർത്ത് വളരെ എളുപ്പത്തിൽ ഒരു ലോഷൻ ഉണ്ടാക്കുന്ന വിധം പ്രസ്തുത ക്ലാസ്സിൽ വെച്ച് അവതരിപ്പിക്കപ്പെട്ടു.. 
        3 ലിറ്റർ വെള്ളം ഉപയോഗിച്ച് നിർമ്മിക്കപ്പെട്ട  ലോഷൻ പിന്നീട് ആവശ്യമായ വെള്ളം ചേർത്ത് നേർപ്പിച്ച് ഉപയോഗിക്കുന്ന വിധവും അദ്ദേഹം വിശദീകരിച്ചു... സ്കൂളിലേക്ക് ദീർഘനാളത്തെ ആവശ്യത്തിനായുള്ള ലോഷൻ ഈ ശിൽപശാലയുടെ പ്രവർത്തനഫലമായി ലഭിച്ചു...

അഭിരുചിയും, ഒരല്പം ക്ഷമയും ഉള്ള ആർക്കും ഇത്തരം ക്യാമ്പുകളിലൂടെ അവരുടെ ജീവിതത്തിൽ ചില വിസ്മയം സൃഷ്ടിക്കാൻ സാധിക്കുമെന്ന് അമർനാഥ് മാസ്റ്റർ തെളിയിച്ചു കൊണ്ടേയിരിക്കുന്നു...