40205schoolwiki
.ചരിത്രം കൊല്ലം ജില്ലയിൽ ഇട്ടിവ പഞ്ചായത്തിൽ കോട്ടുക്കൽ എന്ന സ്ഥലത്താണ് ഗവ: എൽ പി എസ് കോട്ടുക്കൽ സ്ഥിതി ചെയ്യുന്നത് . ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ള ഒരു സാംസ്കാരിക സാമൂഹിക വിദ്യാഭ്യാസ സ്ഥാപനമാണ് കോട്ടുക്കൽ ഗവ :എൽ പി എസ് .പ്രസിദ്ധമായ കോട്ടുക്കൽ ഗുഹാ ക്ഷേത്രത്തിനു സമീപത്തായി അഞ്ചൽ കടയ്ക്കൽ റോഡരികിലായി കരിങ്കല്ലിൽതീർത്ത 106 വർഷം പഴക്കമുള്ള ഈ സ്കൂൾ 1916 ൽ ഒരു ഓലഷെഡിൽ ആശാൻ പള്ളിക്കുടമയാണ് തുടങ്ങിയത് .പിന്നീട് കോട്ടുക്കൽ തെന്നയത്തു കുടുംബക്കാരിൽ നിന്നും ലഭിച്ച 52 സെൻറ് സ്ഥലത്തു സ്കൂൾ കെട്ടിടം പണിത് പ്രവർത്തനം ആരംഭിക്കുകയും പിന്നീടത് സർക്കാർ ഏറ്റെടുക്കുകയുമാണ് ഉണ്ടായത് .പുനലൂർ വിദ്യാഭ്യാസ ജില്ലയിൽ ചടയമംഗലം സബ്ജില്ലയിൽ ഇട്ടിവ പഞ്ചായത്തിൽ മൂന്നാം വാർഡിൽ ആണ് ഈ വിദ്യാഭ്യാസ സ്ഥാപനം നില നിൽക്കുന്നത് .2016ൽ സ്കൂളിൻ്റെ ശതാബ്ദി ആഘോഷിച്ചു .വിവിധ മേഖലകളിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന വ്യക്തികളെ ആദരിക്കുകയും കലാ കായിക സാംസ്കാരിക പരിപാടികൾക്കു സാക്ഷ്യം വഹിക്കുകയും ചെയ്തു .നാടിൻ്റെ ഒത്തു ചേരൽ സ്കൂളിനു ഒരു പാർക്ക് ഉം ഒരു ആർച്ചും സമ്മാനിച്ചു .എല്ലാ പ്രവർത്തനങ്ങളിലും കൂട്ടായി നിൽക്കുന്ന പി ടി എ ,എസ് എം സി ഈ സ്കൂളിനു ഒരു മുതൽക്കൂട്ടാണ് .