ഗവ. വി എച്ച് എസ് എസ് ചുനക്കര/നാടോടി വിജ്ഞാനകോശം

Schoolwiki സംരംഭത്തിൽ നിന്ന്

നാട്ടറിവ്

ഏതു സ്ഥലത്തിൻറെ പേരിനു പിന്നിലും ഭൂമിശാസ്ത്രപരമായോ, ഐതിഹ്യ പരമോ ചരിത്രപരമോ ആയ പശ്ചാത്തലം ഉണ്ടായിരിക്കും .ചുനക്കര എന്ന നാമം ലഭിച്ചതിന് പല കഥകളും പറഞ്ഞുകേൾക്കുന്നു .അതിലൊന്ന് ചുനക്കര യിൽ നിന്ന് രൂപപ്പെട്ടത് എന്നതാണ് .ചുനക്കര എന്നാൽ ചുനയുടെ കരയോ ചുനയുള്ള കരയോ ആകാം .ചുന എന്നാൽ ജലം അഥവാ നീർ എന്നാണ് അർത്ഥം .നാലു ഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട കരഭാഗം എന്ന ആശയത്തിനാണ് കൂടുതൽ പ്രസക്തി. പേരുമായി ബന്ധപ്പെട്ട മറ്റൊരു കഥയുണ്ട് ശുനകൻ എന്നൊരു മഹർഷി ഇവിടെ തപസുചെയ്തിരുന്നു എന്നും അതിനാൽ ശുനകനക്കര പിൽക്കാലത്ത് ചുനക്കര ആയി മാറി എന്നും പറയപ്പെടുന്നു .ഈ വിവരണം സ്ഥലപുരാണം എന്ന പുസ്തകത്തിൽ കാണാനുണ്ട് .അതിനാൽ ഈ അഭിപ്രായത്തിന് പ്രസക്തിയുണ്ട് മറ്റൊരു അഭിപ്രായവും ഇവിടെയുള്ളവർ പറയുന്നു .ഇവിടുത്തെ മണ്ണിന് ചുവന്ന നിറം ആയതിനാൽ ചുവന്ന കര പിന്നീട് ചുനക്കര ആയി മാറി എന്നും പറയുന്നു

ഏതാണ്ട് 1400 വർഷം പഴക്കം കാണിക്കുന്നതും സർവ്വം സ്വയംഭൂ ആയിട്ടുള്ളതും ആയ ക്ഷേത്രമാണ് ചുനക്കര തിരുവൈരൂർ മഹാദേവക്ഷേത്രം ക്ഷേത്രത്തെക്കുറിച്ചുള്ള ഐതിഹ്യം ഇപ്രകാരമാണ് ചവർ അറുത്തു കൊണ്ടിരുന്ന ഒരു കുറവ സ്ത്രീ അരിവാളിന് മൂർച്ച കൂട്ടാനായി അടുത്തുകണ്ട ശിലയിൽ ഉരസി .അപ്പോൾ അതിൽ നിന്നും രക്തം പൊടിഞ്ഞു ഇത് കണ്ടു പരിഭ്രാന്തയായി നിലവിളിച്ച് ഓടിയ ആ സ്ത്രീ തട്ടിവീണ് മരിക്കുകയുണ്ടായി. കൂട്ടത്തിലുള്ളവരിൽനിന്ന് വാർത്ത പരക്കുകയും ചോര പൊടിഞ്ഞത് വിശുദ്ധമായി കാണുകയും ചെയ്തു .ഈ കാലയളവിൽ ബന്ധു സന്ദർശനത്തിനായി യാത്രതിരിച്ച അയിരൂർ തമ്പുരാൻ യാത്രാമധ്യേ ഒരു വൃക്ഷ ചുവട്ടിൽ വിശ്രമാർത്ഥം എത്തിച്ചേർന്നു. ശിവഭക്തനായിരുന്നു തമ്പുരാൻ .അഷ്ടമി ദിവസമായിട്ടും ശിവപൂജ ചെയ്യാൻ നിവൃത്തി ഇല്ലല്ലോ എന്നോർത്ത് ദുഃഖിതനായി ഇരിക്കുമ്പോൾ ഒരു സ്വപ്നദർശനമുണ്ടായത്രേ. കിഴക്ക് ദിക്കിലെ മലമുകളിൽ തൻറെ ചൈതന്യം ഉണ്ടെന്നും അതിൽ അഭിഷേകം നടത്തി സ്വസ്ഥനാവുക എന്നതുമായിരുന്നു സ്വപ്നം. ആവി പറക്കുന്ന ഒരുപാട്ട ചാണകം കാണുന്ന ശിലയാണ് തൻറെ ചൈതന്യം കുടികൊള്ളുന്നത് എന്ന് സൂചനയും നൽകിയിരുന്നു സമീപത്തെ കുടുംബത്തിലെ കാരണവരെ വിളിച്ചു വഴികാട്ടിയായി മുൻപേ നടത്തിച്ചു .അങ്ങനെ തമ്പുരാനും പരിവാരങ്ങളും ശിലയ്ക്ക് സമീപം എത്തുകയും അടുത്ത വീടുകളിൽ നിന്ന് കരിക്കും ഇതൊരു സാധനങ്ങളും കൊണ്ടുവന്നു അഭിഷേകവും അർച്ചനയും നിവേദ്യവും നടത്തി. തമ്പുരാനിൽനിന്ന് വിവരങ്ങൾ അറിഞ്ഞ ഓടനാട് രാജാവ് അവിടെ ഒരു ക്ഷേത്രം പണികഴിപ്പിക്കാൻ അനുമതി നൽകി