എസ്.ഒ.എച്ച്.എസ്. അരീക്കോട്/ഹയർസെക്കന്ററി/സൗഹൃദ ക്ലബ്

Schoolwiki സംരംഭത്തിൽ നിന്ന്

സൗഹൃദ ക്ലബ്

വിദ്യാർത്ഥികളിൽ ആത്മവിശ്വാസവും സുരക്ഷിതത്വബോധവും സൗഹൃദാന്തരീക്ഷവും വളർത്തുക എന്നതാണ് ക്ലബ്ബിന്റെ പ്രധാനലക്ഷ്യം. അതു പോലെ തന്നെ കൗമാരക്കാരുടെ പ്രശ്നങ്ങളും, ശാരീരികവും മാനസികവുമായ ആരോഗ്യം മുൻനിർത്തി , കൗൺസിലിങ്ങും, ഹെൽത്ത് കെയർ പ്രോഗ്രാമുകളും ഹയർസെക്കൻഡറി തലത്തിലുള്ള കുട്ടികളിലേക്ക് വ്യാപിപ്പിക്കുക എന്നതും സൗഹൃദ ക്ലബ്ബിലൂടെ ലക്ഷ്യമിടുന്നു. കുട്ടികളിൽ ശുചിത്വം, ആരോഗ്യം പോഷകാഹാരങ്ങൾ, പ്രത്യുൽപ്പാദനം, ലൈംഗിക ആരോഗ്യം, കുടുംബം, ശിശു സംരക്ഷണം എന്നിവയെപ്പറ്റി അവബോധം സൃഷ്ടിക്കലാണ്. ഒപ്പം അവരെ സ്വയം പര്യാപ്തരാക്കുവാനും ശാക്തീകരിക്കുവാനും ഈ ക്ലബ് വഴി കഴിയുന്നുണ്ട് .മലപ്പുറം ജില്ലാ കരിയർ ഗൈഡൻസ് ,അഡോൾസെന്റ് സെല്ലിന്റെ നേതൃത്വത്തിൽ വ്യത്യസ്ത ഓൺലൈൻ ക്ലാസുകൾ വിദ്യാർത്ഥികൾക്ക് നൽകി . കുട്ടികൾക്ക് കോവിഡ് സമയത്തുണ്ടായ പിരിമുറുക്കങ്ങൾ മാറാനും , അവരുടെ പഠന സംബന്ധമായ കാര്യങ്ങൾ  പറഞ്ഞു കൊടുക്കാനും അവബോധ ക്ലാസുകൾ നടത്തി . എല്ലാ ഞായറാഴ്ചകളിലും ഷീ അസംബ്ലി എന്ന അര മണിക്കൂർ വീതമുള്ള ക്ലാസുകൾ ഓൺലൈൻ വഴി നൽകി.