സെൻറ് ജോസഫ് എ യു പി എസ് മണ്ടപം/ചരിത്രം
മണ്ഡപം സെന്റ് ജോസഫ്സ് എ യു പി സ്കൂൾ
ചരിത്രം
1957 ന് മുൻപ് മുതൽ തിരുവതാംകൂറിൽനിന്നും മലബാറിലേയ്ക്കുള്ള കുടിയേറ്റം ആരംഭിച്ചെങ്കിലും മണ്ഡപം ഗ്രാമത്തിൽ ഒരുദേവാലയം സ്ഥാപിക്കാൻ വളരെ
നാളുകൾ കാത്തിരിക്കേണ്ടിവന്നു. ദേവാലയം പ്രവർത്തനം തുടങ്ങിയെങ്കിലും വിദ്യാഭ്യാസത്തിനായി കമ്മാടം ചിറ്റാരിക്കാൽ കോട്ടമല കുന്നുംകൈ തുടങ്ങിയ
സ്കൂളുകളെ ആശ്രയിക്കേണ്ടിവന്നു. മണ്ഡപം ജനതയുടെ കാത്തിരിപ്പിന്റെയും പരിശ്രമത്തിന്റെയും ത്യാഗത്തിന്റെയും ഫലമായി 1982 ൽ ഒരു യു പി സ്കൂൾ
ഇവിടെ ആരംഭിച്ചു.ആദ്യകാലത്ത് പള്ളിവക സ്കൂൾ ആയിരുന്നു ഇത്. 1982 ജൂൺ രണ്ടിന് സ്ഥാപിതമായ ഈ സ്കൂളിന്റെ പ്രഥമ മാനേജർ റവ ഫാ. ജെയിംസ്
ആനക്കല്ലും,പ്രഥമ ഹെഡ്മിസ്ട്രസ് ശ്രീമതി വൽസമ്മ ജോസഫും ആയിരുന്നു.1991 മുതൽ ഈ സ്കൂൾ തലശേരി അതിരൂപത കോർപ്പറേറ്റ് ഏജൻസിയുടെ കീഴിൽ
പ്രവർത്തിച്ചു വരുന്നു. നിലവിൽ അഞ്ച്, ആറ്, ഏഴ് ക്ലാസുകൾ ഓരോ ഡിവിഷനുകൾ വീതം പ്രവർത്തിക്കുന്നു. മുൻപ് മൂന്ന് ഡിവിഷനുകൾ വീതം ഓരോ ക്ലാസുകളിലും
ഉണ്ടായിരുന്നു. ഈ സ്കൂളിനോട് ചേർന്ന് ഒരു പ്രൈവറ്റ് എൽ പി സ്കൂളും നേരത്തെ പ്രവർത്തിച്ചിരുന്നു. പ്രഗല്ഭരായ ധാരാളം സ്കൂൾ മാനേജർമാരും പ്രധാനാധ്യാപകരും
അധ്യാപകരും ഇവിടെ സേവനം ചെയ്തിരുന്നു...