ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി/ഹൗസ് ചലഞ്ച് പദ്ധ്യതി

Schoolwiki സംരംഭത്തിൽ നിന്ന്


ഭവന രഹിതരില്ലാത്ത കേരളം എന്ന ലക്ഷ്യത്തോടെ നല്ലപാഠം പദ്ധതിയുടെ ഭാഗമായി സുമനസ്സുകളുടെ പങ്കാളിത്തോടെ രൂപം കൊടുത്ത ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ ഇതിനോടകം 156 മനോഹര ഭവനങ്ങൾ പൂർത്തികരിച്ചു...മറ്റു ആറു വീടുകളുടെ നിർമാണം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പുരോഗമിക്കുന്നു.

           ഈ കോവിഡ് കാലത്തെ പ്രതിസന്ധി കൾക്കിടയിലും  സുമനസ്സുകളുടെ സഹായത്തോടെ 32 വീടുകൾ വിവിധ സ്ഥലങ്ങളിലായി ഈ വർഷം പുർത്തിയാക്കാൻ കഴിഞ്ഞതു നന്മയുടെ  വലിയ വിസ്ഫോടനമായി കണക്കാക്കുന്നു...
           സ്വന്തമായി ഒരു ഭവനം സ്വപ്നം പോലും കാണാൻ കഴിയാതെ പ്രതികൂല സാഹചര്യത്തിൽ പെട്ടു പ്രതീക്ഷയറ്റ് ജീവിക്കുന്ന കുടുംബങ്ങൾക്കാണ് ഈ ഭവനങ്ങൾ നിർമിച്ചു നൽകിയിരിക്കുന്നത്... തികച്ചും പുതുമായാർന്ന ഒരു  കൂട്ടായ്മയുടെ ശൈലിയിലൂടെയാണ്ഈ ഭവനനിർമ്മാണ ത്തിനു ഞങ്ങൾ നേതൃത്വം നൽകുന്നത്... ഒരു ദിവസത്തെ വേദനം അല്ലെങ്കിൽ ഒരു ദിവസത്തെ  സേവനം എന്ന മാർഗ്ഗമാണു ഇതിനു വേണ്ടി പ്രധാനമായും  ഞങ്ങൾ സ്വകരിച്ചിരിക്കുന്നത്.. പണമുള്ളവർ പണം തന്നു സഹായിക്കുന്നു...... തൊഴിൽ അറിയാവുന്നവർ തൊഴിൽ ചെയ്തു തന്നു സഹായിക്കുന്നു... സമയം ഉള്ളവർ അത് ഈ ഭവനനിർമ്മാണ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കുന്നു... സമൂഹത്തിൽ സ്ഥാനമാനങ്ങളും മറ്റു സ്വാധീനങ്ങളും ഉള്ളവർ തങ്ങളുടെ  ഇടപെടലിലൂടെ ഞങ്ങളെ സഹായിക്കുന്നു... അതോടൊപ്പം ഞങ്ങളുടെ കുട്ടികൾ സ്വരുകുട്ടുന്ന നാണയ ത്തുട്ടുകൾ... അധ്യാപികമാർ തങ്ങളുടെ സമ്പാദ്യത്തിൽ നിന്നും ഒരംശം... പൂർവവിദ്യാർത്ഥിനികൾ... രക്ഷകർത്താക്കൾ എന്നിവർ അവരുടെ ജീവിതത്തിലെ ആഘോഷങ്ങളിൽ ഒരംശം ഈ ഭവനം നിർമ്മാണ പ്രവർത്തനങ്ങൾക്കായി മാറ്റിവെക്കുന്നു... സാധിക്കുന്ന ഇടങ്ങളിൽ സർക്കാർ സഹായം ലഭ്യമാക്കാനും ശ്രമിക്കാറുണ്ട്...
           കൂലിപ്പണിക്കർ മുതൽ വലിയ കോർപറേറ്റ് വ്യവസായികൾ വരെ ഈ മഹത്തായ ജീവകാരുണ്യ പ്രവർത്തനത്തിൽ പങ്കാളികളാണ്.. നന്മയുടെ കണ്ണികളായി അനേകം പേർ മുന്നോട്ടു വരുന്നതുകൊണ്ടാണ് ഈ നന്മപ്രവാഹം നിലക്കാതെ ഒഴുകുന്നതും... ഈ ഹൗസ് ചല്ഞ്ച് മുന്നോട്ടുപോകുന്നതും... ഇന്നു അനേകം പേർ ഈ ശൈലി ഏറ്റെടുത്തുകൊണ്ട് ഭാവനനിർമ്മാണ രംഗത്തേക്കു കടന്നു വരുന്നത് ഈ പദ്ധതി യുടെ വിജയമായി ഞങ്ങൾ കാണുന്നു... അത് തന്നെയാണ് ഞങ്ങളുടെ ലക്ഷ്യവും...